കേരളം

kerala

ETV Bharat / bharat

നവി മുംബൈ വിമാനത്താവളത്തിന് ഡി.ബി.പാട്ടീലിന്‍റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം - ബിജെപി

അലിബാഗ് ടൗണിലെ റായ്ഗഡ് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ ബിജെപി മനുഷ്യ ചങ്ങല തീര്‍ത്താണ് പ്രതിഷേധിച്ചത്.

BJP wants Navi Mumbai airport to be named after late PWP leader  BJP  Navi Mumbai airport  PWP leader  Bal Thackeray  D B Patil  നവി മുംബൈ വിമാനത്താവളത്തിന് ഡി.ബി.പാട്ടീലിന്‍റെ പേര് നൽകണമെന്ന് ബിജെപി  നവി മുംബൈ വിമാനത്താവളം  ഡി.ബി.പാട്ടീല്‍  ബിജെപി  ബാൽ താക്കറെ
നവി മുംബൈ വിമാനത്താവളത്തിന് ഡി.ബി.പാട്ടീലിന്‍റെ പേര് നൽകണമെന്ന് ബിജെപി

By

Published : Jun 10, 2021, 5:51 PM IST

അലിബാഗ്: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തരിച്ച പിഡബ്ല്യുപി നേതാവ് ഡി ബി പാട്ടീലിന്‍റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ആവശ്യം ഉന്നയിച്ച് അലിബാഗ് ടൗണിലെ റായ്ഗഡ് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ ബിജെപി മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു. ഇരുനൂറോളം തൊഴിലാളികളും നേതാക്കളും മനുഷ്യചങ്ങലയില്‍ അണിചേര്‍ന്നു.

Read also..........കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിന് ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി

പദ്ധതിയുടെ നോഡൽ സർക്കാർ ഏജൻസിയായ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (സിഡ്‌കോ) നേരത്തെതന്നെ ബാൽ താക്കറെയുടെ പേര് ഇടാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ നിർദ്ദേശത്തിന് എതിരായാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details