കേരളം

kerala

By

Published : Mar 31, 2021, 1:03 PM IST

ETV Bharat / bharat

പി. ചിദംബരത്തിന്‍റെ മരുമകളുടെ ചിത്രമുള്ള വീഡിയോ ബിജെപി പിൻവലിച്ചു

മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി എഴുതി 10 വർഷം മുമ്പ് എ. ആർ. റഹ്മാൻ ഈണം നൽകിയ 'സെമ്മോജി ഗാനത്തിലാണ്' ശ്രീനീതി കാർത്തി ചിദംബരത്തിന്‍റെ വീഡിയോയുടെ ചെറിയ ഭാഗമാണ് പ്രമോഷൻ വീഡിയോയിൽ ബിജെപി ഉൾപ്പെടുത്തിയത്

മുൻ ധനമന്ത്രി പി. ചിദംബരം  തെരഞ്ഞെടുപ്പ് വീഡിയോ ബിജെപി പിൻവലിച്ചു  karthi chidambaram wife video  BJP election promotional video deleted  ബിജെപി തെരഞ്ഞെടുപ്പ് വീഡിയോ
ശ്രീനിതി കാർത്തി ചിദംബരം

ചെന്നൈ: മുൻ ധനമന്ത്രി പി. ചിദംബരത്തിന്‍റെ മരുമകളുടെ ചിത്രം ഉൾപ്പെട്ട തെരഞ്ഞെടുപ്പ് പ്രമോഷൻ വീഡിയോ വിവാദമായതിനെ തുടർന്ന് ബിജെപി പിൻവലിച്ചു. തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ഭരതനാട്യം ചെയ്യുന്ന ശ്രീനിതി കാർത്തി ചിദംബരത്തെ കാണാം. വീഡിയോടൊപ്പം താമര വിരിയട്ടെ തമിഴ്നാട് വളരട്ടെ എന്ന അടിക്കുറിപ്പും എഴുതിയിരുന്നു.

മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി എഴുതി 10 വർഷം മുമ്പ് എ. ആർ. റഹ്മാൻ ഈണം നൽകിയ 'സെമ്മോജി ഗാനത്തിലാണ്' ശ്രീനീതി കാർത്തി ചിദംബരത്തിന്‍റെ വീഡിയോയുടെ ചെറിയ ഭാഗമാണ് പ്രമോഷൻ വീഡിയോയിൽ ബിജെപി ഉൾപ്പെടുത്തിയത്.

അതേസമയം, തന്‍റെ ഫോട്ടോ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത് ശുദ്ധ അസംബന്ധമാണെന്ന് ശ്രീനീതി പ്രതികരിച്ചു. തമിഴ്നാട്ടിൽ താമര വിരിയില്ലെന്നും അവർ പറഞ്ഞു. 'സമ്മതം' എന്നത് നിങ്ങൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആശയമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. പക്ഷേ ശ്രീമതി ശ്രീനി കാർത്തി ചിദംബരത്തിന്‍റെ ചിത്രം അവളുടെ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയില്ലെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും പ്രതികരിച്ചു.

ABOUT THE AUTHOR

...view details