കേരളം

kerala

ETV Bharat / bharat

'ആത്മനിർഭർ ഭാരത്' ദൗത്യത്തെ 'ആത്മനിർഭർ ഇന്ത്യ'യായി മാറ്റിയതായി ദിഗംബർ കാമത്ത്

മോദി ഇന്ത്യക്കാരെ മരണ കെണിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്നും കാമത്ത് ആരോപിച്ചു

BJP transformed 'Aatmanirbhar Bharat' mission into 'Aatma Nirbhar India' says Digambar Kamat ദിഗംബർ കാമത്ത് Digambar Kamat കൊവിഡ് നരേന്ദ്ര മോദി ഓക്സിജൻ Aatmanirbhar Bharat oxygen
'ആത്മനിർഭർ ഭാരത്' ദൗത്യത്തെ 'ആത്മനിർഭർ ഇന്ത്യ'യായി മാറ്റിയതായി ദിഗംബർ കാമത്ത്

By

Published : May 1, 2021, 4:34 PM IST

പനാജി: രാജ്യത്ത് കൊവിഡ് മരണം വർധിക്കുന്നതു വഴി കേന്ദ്രസർക്കാരിന്‍റെ 'ആത്മനിർഭർ ഭാരത്' ദൗത്യം 'ആത്മനിർഭർ ഇന്ത്യ'യായി മാറിയെന്ന് ആരോപിച്ച് ഗോവ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്. സംസ്ഥാനത്തെ 'കൊവിഡ് പൂർണ'മാക്കി മാറ്റിയ ശേഷം വിവേകശൂന്യരായ ബിജെപി സർക്കാർ സംസ്ഥാനത്തിന് കീഴിലുള്ള 'സ്വയം പൂർണ' പദ്ധതിയുടെ പ്രവർത്തനങ്ങളെ നിർത്തലാക്കിയെന്നും അദ്ദേഹം ആക്ഷേപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചത്തിലുള്ള ചർച്ചകൾ എന്തായിരുന്നു എന്ന് ഇന്ന് ലോകം മനസിലാക്കി. മോദി ഇന്ത്യക്കാരെ മരണ കെണിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ സഹായങ്ങൾ അയക്കുന്നു. ഓക്സിജൻ ശ്വസിക്കുന്നതിനായി ഇപ്പോൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് ആളുകൾ ദുരിതമനുഭവിക്കുന്നതെന്നത് ദുഖകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:രാഷ്‌ട്രീയക്കാർക്ക് റെംഡെസിവിർ സുലഭം; അന്വേഷണം ആവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി

ബന്ധുക്കളുടെ ജീവൻ രക്ഷിക്കാൻ ഓക്സിജനുവേണ്ടി യാചിക്കുന്ന ആളുകളുടെ നിലവിളി കേൾക്കുന്നത് നിരാശാജനകമാണ്. കൊവിഡ് രോഗികൾക്ക് കിടക്കകളും സമയബന്ധിതമായ ചികിത്സകളും ആവശ്യപ്പെട്ട് പതിവായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ വിളിക്കുന്നു. അതിനാൽ സർക്കാർ തങ്ങളുടെ മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് ജീവൻ രക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details