കേരളം

kerala

ETV Bharat / bharat

സൈനികര്‍ക്ക് ആദരവ്, രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി - ജെപി നഡ്ഡ

ബിജെപി പ്രസിഡന്‍റ് ജെപി നദ്ദയാണ് സംസ്ഥാന യൂണിറ്റ് മേധാവികൾ, ജനറൽ സെക്രട്ടറിമാർ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയത്

bjp  soldiers  election  j p nadda  ബിജെപി  ബിജെപി പ്രസിഡന്‍റ്  ജെപി നഡ്ഡ  സൈനികര്‍
സൈനികര്‍ക്ക് ആദരവ്, രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി

By

Published : Mar 23, 2021, 1:20 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി പ്രസിഡന്‍റ് ജെപി നദ്ദ നിര്‍ദേശം നല്‍കി. സംസ്ഥാന യൂണിറ്റ് മേധാവികൾ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവര്‍ക്കാണ് പരിപാടിയുടെ ചുമതല നല്‍കിയിരിക്കുന്നത്. അതിര്‍ത്തി തര്‍ക്ക വിഷയങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്ത രീതിയും ഇന്ത്യ-ചൈന വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെയും ചൂണ്ടിക്കാട്ടിയായിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് നദ്ദ പറഞ്ഞു. അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ പ്രധിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി ജയ്‌ശങ്കര്‍ പ്രസാദ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നദ്ദ എടുത്തു പറഞ്ഞു. വീരമൃത്യുവരിച്ച സൈനികരോടുള്ള ബഹുമാനത്തിന്‍റെ അടയാളമായി 'ശ്രദ്ധാഞ്ജലി സഭ' നടത്താനും പാർട്ടി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details