അഹമ്മദാബാദ്: ഗുജറാത്ത് തെഞ്ഞെടുപ്പ് ഫലം ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 157 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. പ്രതിപക്ഷ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയ കാവിപാര്‍ട്ടിയുടെ ഗുജറാത്തിലെ ഏഴാം ഊഴമാണിത്. ഈ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ വന്ന് കാലാവധി പൂര്‍ത്തിയാക്കിയാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭരിച്ച പാര്‍ട്ടിയെന്ന നേട്ടം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്‌ക്ക് സ്വന്തമാവും.
ഭരണം തുടര്‍ന്നാല്‍ 37 വര്‍ഷമെന്ന റെക്കോഡ്:തുടർച്ചയായി ഏഴാം തവണ ഒരു സംസ്ഥാനം അടക്കിഭരിച്ച റെക്കോഡ് സിപിഎമ്മിനാണുള്ളത്. പശ്ചിമ ബംഗാളിലാണ് ഇടതുമുന്നണി ഏഴുകുറി ഭരണം നടത്തിയത്. 1990ലാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ഇതിനുശേഷം, കഴിഞ്ഞ 32 വർഷമാണ് ആ പാര്‍ട്ടി അധികാരത്തില്‍ ഇരുന്നത്. വീണ്ടും ഭരണം പിടിച്ച ബിജെപി, ഗുജറാത്തില്‍ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ ബംഗാളിൽ 34 വർഷം തുടർച്ചയായി ഭരിച്ച ഇടതുമുന്നണിയുടെ റെക്കോഡ് തകര്‍ന്നടിയും.