ഡെറാഡൂൺ :ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുന്നതിന്റെ ഗുണം രാഹുൽ ഗാന്ധിയെ പഠിപ്പിച്ചത് ബിജെപിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഹരിദ്വാറിലെ ഹർ കി പൈരിയിൽ ദർശനം നടത്തുകയും പ്രാർഥിക്കുകയും ചെയ്തതിനെ പരിഹസിച്ചാണ് പ്രസ്താവന.
അടുത്തകാലത്തായി കോൺഗ്രസ് നേതാക്കൾ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുന്നുണ്ട്. ഇതേ കപട വിശ്വാസികൾ തന്നെയാണ് രാമക്ഷേത്ര നിർമാണത്തിന് തടസം നിൽക്കുന്നത്. എന്നാൽ ഇവരെല്ലാം അവസാനം ക്ഷേത്രങ്ങളിൽ പോകാൻ പഠിച്ചത് ഞങ്ങളിൽ നിന്നാണ് എന്നതാണ് ഇതിന്റെ നല്ല വശം. ഇന്ത്യൻ സംസ്കാരത്തെ ഓർക്കുകയും ക്ഷേത്രങ്ങളിൽ പോകാൻ പഠിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഉത്തരകാശിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് നദ്ദ പറഞ്ഞു.