കൊൽക്കത്ത: കൊൽക്കത്തയിലെ കസബയിൽ അരങ്ങേറിയ വ്യാജ വാക്സിനേഷന്‍ വിവാദം ചൂടുപിടിക്കുമ്പോൾ പ്രതിഷേധത്തിനൊരുങ്ങി ബിജെപി സഖ്യം. മൂന്ന് ദിവസത്തെ പ്രതിഷേധ പരിപാടികൾക്കാണ് പാർട്ടി പദ്ധതിയിടുന്നത്. ഇതിനായി ജില്ല മജിസ്ട്രേറ്റുമാരുടെ അനുവാദം വാങ്ങുമെന്നും കൊവിഡ് നിയമങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധ പരിപാടികൾ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു.
വാക്സിനേഷന് വിതരണത്തിലെ അപാകത; പ്രതിഷേധത്തിനൊരുങ്ങി ബിജെപി - കൊവിഡ് വാക്സിനേഷന്‍
പാർട്ടിയുടെ വനിതാ, യുവജന വിഭാഗങ്ങൾ സംസ്ഥാനത്തൊട്ടാകെയുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ ഓഫിസർമാർ, ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസർമാർ എന്നിവരുടെ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം.
![വാക്സിനേഷന് വിതരണത്തിലെ അപാകത; പ്രതിഷേധത്തിനൊരുങ്ങി ബിജെപി Kasba fake vaccination scam Vaccination scam in Kolkata Covid vaccination scam in West Bengal West Bengal vaccination scam BJP to protest against vaccination scam iN bENGAL west bengal BJP protests against TMC കൊൽക്കത്തയിൽ വാക്സിനേഷന്‍ വിതരണത്തിലെ അപാകത; പ്രതിഷേധത്തിനൊരുങ്ങി ബിജെപി കസബ വ്യാജ വാക്സിനേഷന്‍ ക്യാമ്പ് ബിജെപി ടിഎംസി കൊവിഡ് വാക്സിനേഷന്‍ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12411607-745-12411607-1625881452700.jpg)
കൊൽക്കത്തയിൽ വാക്സിനേഷന്‍ വിതരണത്തിലെ അപാകത; പ്രതിഷേധത്തിനൊരുങ്ങി ബിജെപി
ജില്ല മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ ഓഫിസർ, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ എന്നിവരുടെ കാര്യാലയങ്ങൾക്ക് മുന്‍പിലാവും പ്രതിഷേധം സംഘടിപ്പിക്കുക. സംസ്ഥാനത്ത് വ്യാജ വാക്സിനേഷന് പുറമെ വാക്സിന്‍ വിതരണത്തിലും അപാകതകളുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.
Also read:പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര 12ന്; ഭക്തര്‍ക്ക് പ്രവേശനമില്ല