പട്‌ന:ബിഹാറിലുടനീളം 1,100 മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് പരിശീലനം നൽകി ബിജെപി. രാഷ്‌ട്രീയ പ്രതിസന്ധികൾ നേരിടാൻ പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിനാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നത്. രാഷ്‌ട്രീയമായി ബിഹാർ വളരെയധികം വികസിക്കുകയാണ്. അത് അസാധ്യമായ കാര്യമല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രതിസന്ധികളെ നേരിടാൻ പ്രവർത്തകർ സജ്ജരാകണമെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. രാജ്യത്തെ മികച്ച പാർട്ടിയായി വിജയിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. അതിനനുസരിച്ച് നേതാക്കൾ തീരുമാനമെടുക്കുന്നു. സംസ്ഥാന യൂണിറ്റ് മേധാവി ഡോ. സഞ്ജയ് ജയ്‌സ്വാൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലെ പ്രവർത്തകർക്ക് പരിശീലനം നൽകി ബിജെപി - പരിശീലനം നൽകി ബിജെപി
ബിഹാറിലെ 1,100 മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് രാഷ്‌ട്രീയ പ്രതിസന്ധികൾ നേരിടാൻ പരിശീലനം നൽകി ഭാരതീയ ജനതാ പാർട്ടി.
ഇതുവരെ വിവിധ ജില്ലകളിലായി 200ഓളം പരിശീലന പരിപാടികൾ നടത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ ആരംഭിച്ചത്. ഇപ്പോൾ 18 കോടി അംഗങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി. അംഗങ്ങളാക്കുക മാത്രമല്ല ബിജെപി അവർക്ക് പരിശീലനവും നൽകുന്നുവെന്നും ബിജെപി നേതാവ് മൃത്യുഞ്ജയ് ഝാ പറഞ്ഞു. 1,40,000 പേരിൽ 1,25,000 സജീവ അംഗങ്ങൾക്ക് പരിശീലനം നൽകാനാണ് ബിജെപിയുടെ ലക്ഷ്യം. ബിഹാറിൽ 1.38 കോടി ബിജെപി അംഗങ്ങളുണ്ടെന്നാണ് കണക്ക്.