ന്യൂഡൽഹി:കൊവിഡ് പകർച്ചവ്യാധി ടൂൾകിറ്റിനെതിരെ ബിജെപി നേതാവ് സാംബിത് പത്ര. രാജ്യം കൊവിഡ് പ്രതിസന്ധിയിലായിരിക്കുമ്പോൾ പ്രതിപക്ഷ പാർട്ടി രാഷ്ട്രീയ അഭിലാഷങ്ങൾ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ കുറിച്ച് കോൺഗ്രസിന്‍റെ ഒരു ടൂൾകിറ്റ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെയും മഹാമാരിക്കെതിരെ പൊരുതുന്ന ജനങ്ങളേയും അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു. രാജ്യം ആരോഗ്യ പ്രതിസന്ധിയിലായിരിക്കുമ്പോൾ കോൺഗ്രസ് രാഷ്ട്രീയ അഭിലാഷങ്ങൾ ശക്തിപ്പെടുത്താൻ എങ്ങനെ ശ്രമിക്കുന്നുവെന്ന് ഈ ടൂൾകിറ്റിലൂടെ രാജ്യത്തിന് കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് ടൂൾകിറ്റ്; കോൺഗ്രസിനെതിരെ ബിജെപി നേതാവ് സാംബിത് പത്ര - ടൂൾകിറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി നേതാവ് ആരോപിച്ചു.
Also Read:കൊവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായത് 269 ഡോക്ടര്‍മാര്‍ക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി നേതാവ് ആരോപിച്ചു. പ്രധാനമന്ത്രി പ്രതിസന്ധിയെ നന്നായി കൈകാര്യം ചെയ്തുവെന്ന് ചില തലങ്ങളിൽ കോൺഗ്രസ് സമ്മതിക്കുന്നുണ്ട്, എന്നാൽ കൊവിഡിന്‍റെ രണ്ടാം തരംഗം പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാനുള്ള അവസരമായിട്ടാണ് കോൺഗ്രസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒന്നിലധികം ടൂൾകിറ്റുകൾ തയ്യാറാക്കി കഴിഞ്ഞു. സെൻട്രൽ വിസ്‌ത പദ്ധതിയിലും നുണകളും വഞ്ചനയും നിറഞ്ഞ ടൂൾകിറ്റ് കോൺഗ്രസ് തയാറാക്കിയതായും അദ്ദേഹം ആരോപിച്ചു. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ കോൺഗ്രസ് സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നെന്ന് ബിജെപി പ്രസിഡന്‍റ് ജെപി നദ്ദയും ആരോപിച്ചു.