ന്യൂഡൽഹി:2019- 20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പന്ന പാർട്ടി ബിജെപി എന്ന് റിപ്പോർട്ട്. 4,847.78 കോടി രൂപയാണ് ബിജെപിയുടെ ആസ്‌തി. ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോർട്ടിലാണ് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
രാജ്യത്തെ സമ്പന്ന പാർട്ടി ബിജെപി; ആസ്‌തി 4,847.78 കോടി - ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്
ദി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോർട്ടിലാണ് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തെ സമ്പന്ന പാർട്ടി ബിജെപി
ബിഎസ്‌പിയാണ് രണ്ടാം സ്ഥാനത്ത്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 588.16 കോടിയാണ് മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്‍റെ ആസ്‌തി.
Also Read: വധഗൂഢാലോചനക്കേസ്; ദിലീപ് ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി