ശ്രീനഗർ: കശ്‌മീരിൽ നടക്കുന്ന ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉർദുവിൽ പുറത്തിറക്കി. മുതിർന്ന നേതാക്കളായ സോഫി യോസുഫ്, ദാരക്ഷാൻ അബ്ദുറബി എന്നിവരുടെ സാന്നിധ്യത്തിൽ വിഭോദ് ഗുപ്തയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കശ്‌മീരിൽ ബിജെപിയുടെ പ്രകടന പത്രിക ഉറുദവിൽ പുറത്തിറക്കി - Gupkar declaration
കശ്‌മീരിൽ നടക്കുന്ന ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉർദുവിൽ പുറത്തിറക്കിയത്
ആർട്ടിക്കിൾ 370, 35 എന്നിവ ഭരണഘടനയിൽ നിന്നും റദ്ദാക്കിക്കൊണ്ട് ബിജെപി രാജ്യത്തെ ഏകീകരിച്ചുവെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഇത് ജമ്മു കശ്‌മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകും. എൻസി, പിഡിപി എന്നിവയുൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ മുന്നണിയായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ വോട്ട് ബാങ്കിനായി ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും പ്രകടന പത്രികയിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശത്തെ 100 ശതമാനം സർക്കാർ ജോലികളും നിവാസികൾക്കായി മാത്രം നീക്കിവെച്ചതും വ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നയം രൂപീകരിച്ചതും ബിജെപിയുടെ പ്രവർത്തന മികവാണെന്നും പ്രകടന പത്രികയിൽ പറയുന്നു. വിഭജനത്തിനുശേഷം ജമ്മു കശ്മീരിൽ വികസനവും സമാധാനനവും വന്നു. കൂടാതെ പ്രദേശത്ത് ഭീകരവാദ പ്രവർത്തനങ്ങളെ വേണ്ടവണ്ണം കൈകാര്യം ചെയ്തതെന്നും പ്രകടന പ്രതികയിൽ ബിജെപി അവകാശപ്പെട്ടു.