കേരളം

kerala

ETV Bharat / bharat

'70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് 48,20,69,00,00,000 രൂപ കൊള്ളയടിച്ചു'; 'കോണ്‍ഗ്രസ് ഫയല്‍സി'ലൂടെ വെടിപൊട്ടിച്ച് ബിജെപി - അഴിമതി

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'കോണ്‍ഗ്രസ് ഫയല്‍സ്' എന്ന വീഡിയോ വഴി കോണ്‍ഗ്രസിന്‍റെ മുന്‍കാല അഴിമതികളുടെ ഭാണ്ഡക്കെട്ടഴിച്ച് ബിജെപി.

BJP released Congress Files  Congress Files  scams and corruptions of Congress  listing scams and corruptions of Congress  Congress regime  70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ്  കോണ്‍ഗ്രസ് ഫയല്‍സ്  കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പിന്‍റെ വെടിപൊട്ടിച്ച് ബിജെപി  ബിജെപി  അഴിമതികളുടെ ഭാണ്ഡക്കെട്ടഴിച്ച് ബിജെപി  അഴിമതി
'കോണ്‍ഗ്രസ് ഫയല്‍സി'ലൂടെ തെരഞ്ഞെടുപ്പിന്‍റെ വെടിപൊട്ടിച്ച് ബിജെപി

By

Published : Apr 2, 2023, 7:45 PM IST

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെതിരെ അതിരൂക്ഷമായ പ്രചാരണവുമായി ബിജെപി. രാജ്യം ഭരിച്ച 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി 48,20,69,00,00,000 രൂപ കൊള്ളയടിച്ചുവെന്ന് ആരോപിച്ച് 'കോണ്‍ഗ്രസ് ഫയല്‍സ്' എന്ന വീഡിയോയുടെ ആദ്യ പതിപ്പാണ് ബിജെപി പുറത്തുവിട്ടത്. “കോൺഗ്രസ് ഫയല്‍സിന്‍റെ ആദ്യ ഭാഗത്തില്‍, കോൺഗ്രസ് ഭരണത്തിൽ അഴിമതിയും കുംഭകോണങ്ങളും ഒന്നിനുപുറകെ ഒന്നായി എങ്ങനെ സംഭവിച്ചുവെന്ന് കാണുക” എന്ന് കുറിച്ച് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയായിരുന്നു ബിജെപി ഇത് പുറത്തുവിട്ടത്.

'കോണ്‍ഗ്രസ് ഫയല്‍സ്':70 വർഷത്തെ ഭരണത്തിൽ പൊതുജനങ്ങളിൽ നിന്ന് 48,20,69,00,00,000 രൂപയാണ് കോൺഗ്രസ് കൊള്ളയടിച്ചത്. പല സുപ്രധാന മേഖലകളിലും ഇന്ത്യയുടെ പുരോഗതിക്കായി അത് ഉപയോഗിക്കാമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ അഴിമതി കാരണം രാജ്യം പുരോഗതിയില്‍ ഏറെ പിന്നോട്ട് പോവുകയും ചെയ്‌തുവെന്നും ബിജെപി വീഡിയോയിലൂടെ കുറ്റപ്പെടുത്തി.

ഇത്രയും ഭീമമായ തുക കൊണ്ട് 24 ഐഎൻഎസ് വിക്രാന്തും, 300 റഫാൽ വിമാനങ്ങളും, 1000 മംഗൾ ദൗത്യങ്ങളും നടപ്പാക്കാന്‍ കഴിയുമായിരുന്നുവെന്ന് ബിജെപി അവകാശപ്പെട്ടു. കോൺഗ്രസിന്റെ അഴിമതിയുടെ അനന്തരഫലങ്ങൾ രാജ്യം അനുഭവിക്കേണ്ടിവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഷ്‌ടങ്ങളുടെ ദശകം:2004 മുതല്‍ 2014 വരെ കോൺഗ്രസ് അധികാരത്തിലിരുന്ന കാലഘട്ടത്തെ 'നഷ്‌ടങ്ങളുടെ ദശകം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രസംഗത്തെയും വീഡിയോ ആവര്‍ത്തിക്കുന്നുണ്ട്. പ്രസ്‌തുത കാലഘട്ടം മാത്രം പരിഗണിച്ചാൽ തന്നെ അത് വ്യക്തമാകുമെന്നും അതൊരു "നഷ്‌ടങ്ങളുടെ ദശകം" ആയിരുന്നുവെന്നും വീഡിയോ അടിവരയിടുന്നുണ്ട്.

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് തന്‍റെ ഭരണകാലത്ത് നടന്ന കുംഭകോണങ്ങള്‍ക്ക് നേരെ കണ്ണടച്ചിരുന്നുവെന്നും പത്രത്താളുകളില്‍ അഴിമതിയുടെയും കുംഭകോണങ്ങളുടെയും വാർത്തകൾ നിറയുമ്പോള്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്‌ത്തുകയായിരുന്നുവെന്നും വീഡിയോ കുറ്റപ്പെടുത്തുന്നുണ്ട്.

അക്കമിട്ട് വിമര്‍ശനം:യുപിഎ ഭരണകാലത്തെ 1.86 ലക്ഷം കോടി രൂപയുടെ കൽക്കരി കുംഭകോണം, 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്പെക്‌ട്രം അഴിമതി, 10 ലക്ഷം കോടി രൂപയുടെ എംഎൻആർഇജിഎ അഴിമതി, 70,000 കോടി രൂപയുടെ കോമൺവെൽത്ത് അഴിമതി, ഇറ്റലിയുമായുള്ള ഹെലികോപ്റ്റർ ഇടപാടിലെ 362 കോടി രൂപയുടെയും റെയിൽവേ ബോർഡ് ചെയർമാനായി 12 കോടി രൂപയുടെയും കൈക്കൂലി ഉള്‍പ്പടെ യുപിഎ ഭരണകാലത്തെ അഴിമതികള്‍ ഓരോന്നും വീഡിയോയില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

ഇതൊരു തുടക്കം മാത്രം:മാത്രമല്ല "ഇത് കോൺഗ്രസിന്‍റെ അഴിമതികളുടെ ഝാങ്കി (ട്രെയിലർ) മാത്രമാണ്, സിനിമ ഇപ്പോഴും അവസാനിച്ചിട്ടില്ല" എന്ന കുറിപ്പോടെ അവസാനിക്കുന്ന വീഡിയോ, ഒരു പരമ്പരയുടെ തുടക്കം മാത്രമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളോടും വീഡിയോയിലും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read:മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസ്; അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി നാളെ സൂറത്തില്‍, പിന്തുണയുമായി നേതാക്കളും

ABOUT THE AUTHOR

...view details