ഗുവഹാത്തി:അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. അസമിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന എൻസിപി അധ്യക്ഷൻ ശരദ്പവാറിന്‍റെ പ്രവചനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസമിൽ ബിജെപി വിജയിക്കുമെന്ന് ഞങ്ങളുടെ എതിരാളികൾ പോലും അംഗീകരിച്ചുകഴിഞ്ഞു. ശരദ് പവാർജിയുടെ എല്ലാ പ്രസ്താവനയും അംഗീകരിക്കുന്നില്ല. എന്നാല്‍ അസമിൽ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ, അത് ഞങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഗുവാഹത്തി സന്ദർശനത്തിനിടെ ആയിരുന്നു ഫഡ്‌നാവിസിന്‍റെ പ്രതികരണം.