ന്യൂഡല്‍ഹി: 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.
രാജ്യത്തെ ജനാധിപത്യ പാരമ്പര്യങ്ങളെ ആക്രമിക്കാൻ ഭരണഘടന ദുരുപയോഗം ചെയ്ത രീതി ഒരിക്കലും മറക്കാനാവില്ലെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ 46 വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് നടത്തിയ പ്രസ്‌താവനയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
ജനാധിപത്യ സംരക്ഷകര്‍ക്ക് അഭിവാദ്യം - രാജ്‌നാഥ് സിംഗ്
അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി രാജ്യത്ത് ഒട്ടേറെ നീക്കങ്ങളും നടന്നിരുന്നു. അതിനായി ആളുകൾ നിരവധി പീഡനങ്ങൾ സഹിക്കുകയും ചെയ്‌തു. അവരുടെ പോരാട്ടങ്ങളും, ത്യാഗങ്ങളും ഇപ്പോഴും ഓര്‍മിക്കപ്പെടുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നു. ജനാധിപത്യ സംരക്ഷണത്തില്‍ പങ്ക് വഹിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
Also Read: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പൽ ശാല സന്ദർശിച്ചു