കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് ബിജെപി പോളിങ് ഏജന്‍റ്. പശ്ചിമ ബംഗാളിലെ പടിഞ്ഞാറൻ മിഡ്‌നാപൂരിലെ ഗോൾട്ടോറിലാണ് സംഭവം. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജില്ല അധ്യക്ഷന്‍ സുജയ് ഹസ്ര, ബിജെപി പോളിങ് ഏജന്‍റിന്‍റെ ആരോപണത്തെ നിഷേധിച്ചു.
West Bengal | തൃണമൂല്‍ പ്രവര്‍ത്തകര്‍ മുഖത്ത് മൂത്രമൊഴിച്ചെന്ന് ബിജെപി പോളിങ് ഏജന്‍റ്; നിഷേധിച്ച് ജില്ല അധ്യക്ഷന്‍ - കൊല്‍ക്കത്ത
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജില്ല അധ്യക്ഷന്‍ സുജയ് ഹസ്രയാണ്, ബിജെപി പോളിങ് ഏജന്‍റിന്‍റെ ആരോപണം നിഷേധിച്ചത്
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്‍റെ മുഖത്ത് മൂത്രമൊഴിച്ചെന്ന് ബിജെപി പോളിങ് ഏജന്‍റ് ; നിഷേധിച്ച് ജില്ല അധ്യക്ഷന്‍
'അയാള്‍ ആരോപിക്കുന്നിതില്‍ സത്യമില്ല. ഇതിന്‍റെ ആധികാരിക ആരെങ്കിലും പരിശോധിച്ചിരുന്നോ?. ഇത്തരമൊരു സംഭവം നടന്നതായി യാതൊരുവിധ തെളിവുകളും ഇല്ല. ഇത് കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണ്. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് പൊലീസില്‍ പരാതി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഇത് ഗ്രാമത്തിലെ ഒരു തര്‍ക്കമാകാനാണ് സാധ്യത ' - സുജയ് ഹസ്ര പറഞ്ഞു.