കൊൽക്കത്ത: ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമ പരമ്പരകളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്ത് ബിജെപി. ജൂൺ 23നാണ് പ്രതിഷേധം നടക്കുന്നത്.
തൃണമൂൽ കോൺഗ്രസ് ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ വിവിധ ജില്ലകളിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കും.
സംസ്ഥാനത്ത് ജൂലൈ ഒന്ന് വരെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടിയ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും പ്രതിഷേധ പരിപാടികൾ എന്ന് ബിജെപി മുതിർന്ന നേതാവ് പറഞ്ഞു.