ന്യൂഡൽഹി:മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമ്മയുടെ മരണത്തെത്തുടർന്ന് ബിജെപി പാർലമെന്‍ററി യോഗം മാറ്റി വച്ചു. ഡൽഹിയിലെ വസതിയിലാണ് ബുധനാഴ്‌ച്ച പുലർച്ചെ റാം സ്വരൂപ് ശർമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
റാം സ്വരൂപ് ശർമ്മയുടെ മരണം; ബിജെപി പാർലമെന്‍ററി യോഗം മാറ്റി വച്ചു - BJP Parliamentary Party meeting cancelled
മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമ്മയുടെ മരണത്തെത്തുടർന്നാണ് യോഗം മാറ്റിവെച്ചത്.
ബിജെപി പാർലമെന്‍ററി യോഗം മാറ്റി വച്ചു
1958 ജൂൺ 10ന് മണ്ഡി ജില്ലയിലെ ജൽപെഹാർ ഗ്രാമത്തിലാണ് റാം സ്വരൂപ് ശർമ്മ ജനിച്ചത് . രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു. പാർലമെന്‍ററി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.