ന്യൂഡല്‍ഹി :ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തിങ്കളാഴ്‌ച ചേരും. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ കര്‍ഷക പ്രക്ഷേഭവും കൊവിഡ് പ്രതിസന്ധിയും വരെ യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ അധ്യക്ഷനാകുന്ന യോഗത്തിൽ വക്താക്കൾക്ക് പുറമെ ദേശീയ തലത്തിൽ സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന എല്ലാ നേതാക്കളും പങ്കെടുക്കും.
കൊവിഡ് കാരണം നാളുകളായി സമിതി ചേര്‍ന്നിരുന്നില്ല. അതിനാല്‍ തന്നെ യോഗം ഏറെ നിര്‍ണായകമാണ്. ദേശീയ എക്സിക്യുട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായാണ് യോഗമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത.