ലഖ്‌നൗ: ഉത്തർ പ്രദേശിൽ ബിജെപി എംപി കൗശൽ കിഷോറിന്‍റെ മകൻ ആയുഷിന്‍റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ആയുഷ് തന്നെ വഞ്ചിക്കുകയാണെന്ന് യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. വീഡിയോ ശ്രദ്ധയിൽപെട്ട പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണ്.
ഉത്തർ പ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു - ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
നിലവിൽ യുവതിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണ്.

ഉത്തർ പ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
ജീവിതത്തിന്‍റെ എല്ലാ സാഹചര്യങ്ങളിലും താൻ ആയുഷിനൊപ്പം ഉണ്ടായിരുന്നുവെന്നും എന്നാൽ തന്നെപ്പറ്റിയും കുഞ്ഞിനെപ്പറ്റിയും ആയുഷ് ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലെന്നും യുവതി വീഡിയോയിൽ പറയുന്നു. തന്‍റെ ആത്മഹത്യക്ക് ആയുഷിന്‍റെ പിതാവായ എംപി കൗശൽ കിഷോറും ഉത്തരവാദിയാണെന്ന് വീഡിയോയിൽ ആരോപിച്ചു. തനിക്ക് പോകാൻ ഇടമില്ലാത്ത സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്നും വീഡിയോയിൽ പറയുന്നു.