റോഹ്‌തക്ക്: കോൺഗ്രസിനും ഹരിയാന എംപി ദീപേന്ദർ ഹൂഡക്കും പരസ്യ താക്കീതുമായി ബിജെപി എംപി അരവിന്ദ് ശർമ. മനീഷ് ഗ്രോവറിനെ ഇനിയും എതിർക്കുന്നവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്നും കൈകൾ മുറിച്ചുമാറ്റുമെന്നും അരവിന്ദ് ശർമ പറഞ്ഞു.
മനീഷ് ഗ്രോവർ ഉൾപ്പെടെയുള്ള നേതാക്കളെ കഴിഞ്ഞ ദിവസം റോഹ്‌തക്കിലെ ശിവക്ഷേത്രത്തിൽ കർഷകർ ഏഴ് മണിക്കൂർ തടഞ്ഞുവച്ചതിന് പിന്നാലെയാണ് അരവിന്ദ് ശർമ ഭീഷണിയുമായി രംഗത്തെത്തിയത്.