ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുവീണ സംഭവത്തിൽ രാജ്‌കോട്ടിൽ നിന്നുള്ള ഭാരതീയ ജനത പാർട്ടി എംപി മോഹൻഭായ് കുന്ദരിയയുടെ കുടുംബത്തിലെ 12 അംഗങ്ങൾ മരണപ്പെട്ടു. മരിച്ചവരിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഞായറാഴ്‌ചയാണ് മോർബിയിൽ തൂക്കുപാലം തകർന്നു വീണ് 150ഓളം പേരുടെ ജീവൻ നഷ്‌ടമായത്.
ഗുജറാത്ത് തൂക്കുപാലം അപകടത്തില്‍ ബിജെപി എംപിയുടെ കുടുംബത്തിലെ 12 അംഗങ്ങൾ മരണപ്പെട്ടു - Morbi bridge collapse updation
രാജ്‌കോട്ടിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംപി മോഹൻഭായ് കുന്ദരിയയുടെ കുടുംബാംഗങ്ങളാണ് മരണപ്പെട്ടത്.
മോർബിയിൽ തൂക്കുപാലം തകർന്നുവീണ് അപകടം: ബിജെപി എംപിയുടെ കുടുംബത്തിലെ 12 അംഗങ്ങൾ മരണപ്പെട്ടു
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളതായും ഗുജറാത്ത് സർക്കാർ ഇന്ന് പ്രഖ്യാപിച്ചു. റേഞ്ച് ഐജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.