ബെംഗളൂരു:കൊവിഡ് രോഗികൾക്കുള്ള കിടക്കകൾ തടഞ്ഞുവച്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർക്കെതിരെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. പ്രാദേശിക എംഎൽഎ സതീഷ് റെഡി, രവി സുബ്രഹ്മണ്യ എന്നിവരും ബിബിഎംപിയുടെ നടപടിയെ ചോദ്യം ചെയ്തു. കിടക്കകൾ തടഞ്ഞുവച്ച് പണം നൽകുന്നവർക്ക് നൽകുന്ന രീതിയാണ് ബിബിഎംപിയിൽ നടക്കുന്നത്. ബിബിഎംപി സന്ദർശിച്ച ശേഷം ഇത് തെളിയിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും ലഭിച്ചതായും തേജസ്വി സൂര്യ പറഞ്ഞു. ബെംഗളൂരു നഗരത്തിൽ ആവശ്യത്തിന് കിടക്കകളുണ്ടെങ്കിലും അവയൊന്നും ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. പണം നൽകുന്നവർക്ക് നൽകനായി കിടക്കകൾ തടയുന്നതിനുള്ള റാക്കറ്റാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു ആശുപത്രികളിൽ കിടക്കകൾ തടഞ്ഞുവെയ്ക്കുന്നതായി തേജസ്വി സൂര്യ - ബൃഹത് ബെംഗളൂരു മഹാനഗര പാലികെ
കിടക്കകൾ തടഞ്ഞുവച്ച് പണം നൽകുന്നവർക്ക് നൽകുന്ന രീതിയാണ് ബിബിഎംപിയിൽ നടക്കുന്നതെന്ന് ബിജെപി എംപി തേജസ്വി സൂര്യ.
ബെംഗളൂരു ആശുപത്രികളിൽ കിടക്കകൾ തടയുന്നതായി തേജസ്വി സൂര്യ
വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ പേരിലാണ് അഴിമതി നടത്തുന്നത്. ബുക്കിങ് ബെഡുകളിലാണ് തെറ്റായ രേഖകൾ സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം കിടക്ക തടഞ്ഞതിന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പ്രതികളെ ജയനഗർ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിത്, നേത്ര എന്നിവരാണ് അറസ്റ്റിലായത്.