ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ഗായിക ലതാ മങ്കേഷ്‌കർ തുടങ്ങിവരുടെ ട്വിറ്റർ പോസ്‌റ്റുകൾ പരിശോധിക്കാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ട സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബി.ജെ.പി എം.പി ഭഗവത് കാരാദ്.
സച്ചിൻ ഉൾപ്പെടെയുള്ളവരുടെ ട്വീറ്റുകളിൽ അന്വേഷണം; ആശങ്ക പ്രകടിപ്പിച്ച് ബി.ജെ.പി എം.പി - ശൂന്യവേള
സച്ചിൻ ടെണ്ടുൽക്കർ, ലതാ മങ്കേഷ്‌കർ, അക്ഷയ് കുമാർ തുടങ്ങിയവരുടെ ട്വിറ്റർ പോസ്‌റ്റുകൾ പരിശോധിക്കാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം രാജ്യസഭയിലെ ശൂന്യവേളയിലേക്ക് നോട്ടീസ് നൽകി. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രശസ്‌ത വ്യക്തികളായ സച്ചിൻ ടെണ്ടുൽക്കർ, ലതാ മങ്കേഷ്‌കർ, അക്ഷയ് കുമാർ തുടങ്ങിയവരുടെ ട്വിറ്റർ പോസ്‌റ്റുകൾ പരിശോധിക്കാൻ തിങ്കളാഴ്‌ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് ഉത്തരവിട്ടിരുന്നു. കർഷക പ്രതിഷേധത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് അന്താരാഷ്ട്ര താരങ്ങൾ ട്വീറ്റ് ചെയ്ത പോസ്‌റ്റുകൾക്ക് സച്ചിൻ ടെണ്ടുൽക്കർ, ലതാ മങ്കേഷ്‌കർ തുടങ്ങിയവർ മറുപടി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്.