ഭുവനേശ്വര്‍: ഒഡിഷ നിയമസഭക്ക് മുന്നില്‍ രാത്രി മുഴുവന്‍ബിജെപി എംഎല്‍എമാരുടെ ധര്‍ണ. മൂന്ന് ബിജെപി എംഎല്‍എമാരെ സ്‌പീക്കര്‍ എസ്എന്‍ പാട്രോ സസ്‌പെന്‍റ് ചെയ്‌തതിലാണ് പ്രതിഷേധം. സ്‌പീക്കറുടെ ചേമ്പറിന് നേരെ പാദരക്ഷ ഉള്‍പ്പെടെ എറിഞ്ഞതിനെ തുടര്‍ന്നായിരുന്നു എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്‌തത്.
ഒഡിഷ നിയമസഭക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരുടെ പ്രതിഷേധം - bjp protest news
മൂന്ന് ബിജെപി എംഎല്‍എമാരെ സ്‌പീക്കര്‍ എസ്എന്‍ പാട്രോ സസ്‌പെന്‍റ് ചെയ്‌തതിനെ തുടര്‍ന്നാണ് നിയമസഭക്ക് മുന്നിലെ പ്രതിഷേധ പരിപാടി
എംഎല്‍എമാരുടെ പ്രതിഷേധം
നിയമസഭയില്‍ ബജറ്റ് സെഷന്‍ നടക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ ഉപനേതാവ് ബിഷ്‌ണു ചരണ്‍ സേത്തി, ബിജെപി ചീഫ് വിപ്പ് മോഹന്‍ ചരണ്‍ മാജി, മുതിര്‍ന്ന അംഗം ജെയ് നാരായണ്‍ മിശ്ര എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവത്തില്‍ ഗവര്‍ണറെ കാണാനാണ് ബിജെപി എംഎല്‍എമാരുടെ തീരുമാനം.