കനൗജ് (ഉത്തർപ്രദേശ്) :കൊവിഡ് സ്ഥിരീകരിച്ച് രണ്ടാം നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് എംഎൽഎയും തിർവ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാർഥിയുമായ കൈലാഷ് രജ്‌പുത്. വ്യാഴാഴ്‌ചയാണ് കൈലാഷിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന അരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ് രോഗികളുടെ പട്ടികയിൽ കൈലാഷിന്‍റെ പേരും ഉൾപ്പെട്ടു.
ഈ പട്ടിക പ്രചരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിറ്റേന്ന് ഫെബ്രുവരി 11ന് പുറത്തിറക്കിയ പട്ടികയിൽ കൈലാഷിന്‍റെ പേരിനുനേരെ കൊവിഡ് നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ശനിയാഴ്‌ച തിർവ ടൗണിലെ സിദ്ധപീഠ് മാ അന്നപൂർണ ദേവി ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ കൈലാഷ് പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിടുകയും ചെയ്‌തു.
കൈലാഷ് പൊതുയോഗത്തിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ കൈലാഷ് "മൈൽഡ് പോസിറ്റീവ്" ആയിരുന്നുവെന്ന വിചിത്ര വാദമാണ് സിഎംഒ വിനോദ് കുമാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. തുടർന്ന് അടുത്ത ദിവസം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയെന്നുമാണ് വിശദീകരണം.
Also Read: Punjab Election 2022 | 'ഈ പോരാട്ടം വരും തലമുറയ്‌ക്ക് വേണ്ടി' : നവജ്യോത് സിംഗ് സിദ്ദു