ജയ്‌പൂര്‍: രാജസ്ഥാനിലെ ഭിൽവാര ജില്ലയില്‍ ട്രക്ക് ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് ബി.ജെ.പി എംഎൽഎ. നടുറോഡില്‍ ഉദ്യോഗസ്ഥരെ ശാസിക്കുന്ന മാവ്‌ലി എംഎൽഎ ധരം നാരായൺ ജോഷിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എംഎൽഎ ഉദ്യോഗസ്ഥനോട് പോക്കറ്റ് പരിശോധിക്കാൻ ആവശ്യപ്പെടുന്നതും ഉദ്യോഗസ്ഥന്‍ അവിടെ നിന്ന് ഓടി പോകുന്നതും ദൃശ്യത്തില്‍ കാണാം.
ജൂൺ 21 ന് ജയ്‌പൂരിൽ നിന്ന് ഉദയ്‌പൂരിലേക്ക് പോകുകയായിരുന്ന ധരം നാരായൺ ജോഷി, ഭിൽവാരയ്ക്ക് സമീപം ദേശീയപാത 79-ൽ ട്രക്കുകളുടെ നീണ്ട നിര കണ്ട് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എ ഇറങ്ങി കാര്യം തിരക്കിയപ്പോള്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ട്രക്ക് ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടു. ഉദ്യോഗസ്ഥരെ പരസ്യമായി ചോദ്യം ചെയ്യുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.