കേരളം

kerala

ETV Bharat / bharat

പ്രദേശം വൃത്തിഹീനം; എം.എല്‍.എയെ മലിന ജലത്തിലൂടെ നടത്തിച്ച് ജനം - ബിജെപി എംഎൽഎ

എംഎൽഎ ആയതിനു ശേഷം നാല് വർഷത്തിനിടെ എംഎൽഎ കമൽ മാലിക് ഒരു തവണ പോലും ഗ്രാമത്തിലേക്ക് വന്നിട്ടില്ലെന്ന് ജനങ്ങൾ.

Villagers force BJP MLA to walk on water-logged road in Uttar Pradesh's Hapur  എംഎൽഎയെ മലിനജലത്തിലൂടെ നടത്തി നാനായിലെ ജനങ്ങൾ  നാനായി വില്ലേജ്  ഹാപൂർ  ബിജെപി എംഎൽഎ  കമൽ മാലിക്
പ്രദേശത്ത് ശുചിത്വ സൗകര്യമില്ല; എംഎൽഎയെ മലിനജലത്തിലൂടെ നടത്തി നാനായിലെ ജനങ്ങൾ

By

Published : Jul 30, 2021, 8:37 PM IST

ലഖ്‌നൗ: പ്രദേശത്ത് ശുചിത്വ സൗകര്യമില്ലെന്ന് ആരോപിച്ച് ജനപ്രതിനിധിയെ മലിനജലത്തിലൂടെ നടത്തി ഹാപൂരിലെ നാനായി വില്ലേജ് നിവാസികൾ. ഗർഹ് മുക്തേശ്വറിലെ ബിജെപി എംഎൽഎ കമൽ മാലിക്കിനെയാണ് പ്രദേശവാസികൾ മലിനജലത്തിലൂടെ നടത്തിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗ്രാമത്തിൽ പദയാത്ര നടത്താൻ എത്തിയതായിരുന്നു എംഎൽഎ.

പ്രദേശത്ത് ശുചിത്വ സൗകര്യമില്ല; എംഎൽഎയെ മലിനജലത്തിലൂടെ നടത്തി നാനായിലെ ജനങ്ങൾ

പദയാത്ര നടത്താനെത്തിയ എംഎൽഎയെ പ്രദേശവാസികൾ വളയുകയും മലിനജലം നിറഞ്ഞ റോഡിലൂടെ നടക്കാൻ നിർബന്ധിക്കുകയുമായിരുന്നു. എംഎൽഎ വെള്ളത്തിലൂടെ നടക്കുന്ന വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വീഡിയോ വൈറലാകുകയും ചെയ്തു.

ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ

ഭരണത്തിലെ പോരായ്മകൾ പറഞ്ഞ പ്രദേശവാസികൾ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ബിജെപി എംഎൽഎ പരാജയപ്പെട്ടുവെന്നും മലിനജലം കെട്ടിക്കിടക്കുന്നതുമുതൽ ശുചിത്വമില്ലായ്മ വരെ ഗ്രാമത്തിലെ ജനങ്ങൾ അനുഭവിക്കുകയാണെന്നും ആരോപിച്ചു. പ്രദേശത്ത് റോഡ് നിർമിച്ചെങ്കിലും ശരിയായ ഡ്രെയിനേജ് സംവിധാനമില്ലെന്നും അതിനാൽ തന്നെ മിക്ക സമയങ്ങളിലും റോഡിൽ വെള്ളക്കെട്ട് ആണെന്നും പ്രദേശവാസികൾ പറയുന്നു. എംഎൽഎ ആയതിനു ശേഷം നാല് വർഷത്തിനിടെ മാലിക് ഒരു തവണ പോലും ഗ്രാമത്തിലേക്ക് വന്നിട്ടില്ലെന്നും ജനങ്ങൾ ആരോപിച്ചു.

വെള്ളത്തിലൂടെ നടന്നത് സ്വമേധയാ: മാലിക്

എന്നാൽ ഭരണപരമായ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനാണ് പദയാത്ര നടത്തുന്നതെന്നും തന്‍റെ നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും പദയാത്ര നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും സംഭവത്തിൽ പ്രതികരിച്ച കമൽ മാലിക് പറഞ്ഞു. വെള്ളത്തിലൂടെ നടക്കാൻ ഗ്രാമത്തലവൻ ആവശ്യപ്പെട്ടപ്പോൾ താൻ സ്വമേധയാ നടക്കുകയായിരുന്നുവെന്നും താൻ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും മാലിക് പറഞ്ഞു. എന്നാൽ വീഡിയോ വിപരീത രീതിയിലാണ് പ്രചരിപ്പിച്ചതെന്നും മാലിക് പറഞ്ഞു.

ABOUT THE AUTHOR

...view details