കേരളം

kerala

ETV Bharat / bharat

ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി

വോട്ടെണ്ണൽ ഏറെക്കുറെ പൂർത്തിയാകുമ്പോൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ ബിജെപി തുടർഭരണം ഉറപ്പിച്ചിട്ടുണ്ട്

BJP leads in four of five states  surges ahead in UP; AAP set to sweep Punjab  Election 2022  Assembly Elections 2022  അഞ്ചിൽ നാലും പിടിച്ചെടുത്ത് ബിജെപി  ബിജെപിക്ക് വൻ വിജയം  പഞ്ചാബിൽ അട്ടിമറിയുമായി ആം ആദ്‌മി  തകർന്നടിഞ്ഞ് കോണ്‍ഗ്രസ്  കോണ്‍ഗ്രസിന് തകർച്ച
അഞ്ചിൽ നാലും പിടിച്ചെടുത്ത് ബിജെപി; പഞ്ചാബിൽ അട്ടിമറിയുമായി ആം ആദ്‌മി, തകർന്നടിഞ്ഞ് കോണ്‍ഗ്രസ്

By

Published : Mar 10, 2022, 12:33 PM IST

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ നേട്ടം കൊയ്‌ത് ബിജെപി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് രണ്ടാം ഊഴത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി. 267ൽ അധികം സീറ്റുകളിലാണ് ബിജെപി നിലവിൽ ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലും ബിജെപി വ്യക്‌തമായ ലീഡ് നേടി മുന്നേറുന്നുണ്ട്.

എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറി സംഭവിച്ചത് പഞ്ചാബിലാണ്. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചവിട്ടി മെതിച്ചുകൊണ്ടാണ് ആം ആദ്‌മി പാർട്ടി പഞ്ചാബിൽ മുന്നേറുന്നത്. 117 സീറ്റുകളിൽ നിലവിൽ 87 സീറ്റുകളിലാണ് ആം ആദ്‌മി പാർട്ടി മുന്നിൽ നിൽക്കുന്നത്. പാർട്ടിക്കുള്ളിലെ തമ്മിലടി തിരിച്ചടിയായ കോണ്‍ഗ്രസിന് 14 സീറ്റുകളിൽ മാത്രമേ ലീഡ് ചെയ്യാനാകുന്നുള്ളു.

മുഖ്യമന്ത്രി ഛന്നി തെരഞ്ഞെടുപ്പിനെ നേരിട്ട രണ്ട് മണ്ഡലങ്ങളിലും പിറകിലാണ്. അമൃത്സറിൽ മത്സരിച്ച സിദ്ദു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും തോൽവിയെ മുഖാമുഖം കാണുകയാണ്.

യുപിയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച അഖിലേഷ് യാദവിന്റെ സമാജ്‌വാദ് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആകെയുള്ള 403 സീറ്റുകളിൽ പകുതിയിലധികവും ഇതിനകം തന്നെ ബിജെപി സ്വന്തമാക്കിക്കഴിഞ്ഞു. 125 സീറ്റുകളിലാണ് നിലവിൽ സമാജ്‌വാദ് പാർട്ടി ലീഡ്‌ ചെയ്യുന്നത്. കോണ്‍ഗ്രസിന് നാല് സീറ്റുകളിൽ മാത്രമാണ് ഇതുവരെ ലീഡ് നേടാനായത്.

ALSO READ:മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്

ഗോവയിൽ 40 സീറ്റുകളിൽ 18ലും ഭരണകക്ഷിയായ ബിജെപി നേടിയിട്ടുണ്ട്. 11 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്. 4 സീറ്റുകളിൽ ലീഡ് ചെയ്യുന്ന തൃണമൂൽ മന്ത്രിസഭ രൂപീകരണത്തിൽ നിർണായ ശക്‌തിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഉത്തരാഖണ്ഡിലും ബിജെപി മികച്ച ലീഡ് നേടി മുന്നേറുന്നുണ്ട്. ആകെയുള്ള 70 സീറ്റുകളിൽ 44 സീറ്റുകളിലും ബിജെപി ലീഡ് നേടിയിട്ടുണ്ട്. 22 സീറ്റുകളിൽ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായിട്ടുള്ളത്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തും പിന്നിലാണെന്നതും ഏറെ ശ്രദ്ധേയമാണ്.

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 60 സീറ്റുകളിൽ 25 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്, എൻ.പി.പി എന്നിവർ 11സീറ്റുകളിൽ വീതം ലീഡ് ചെയ്യുന്നുണ്ട്.

ABOUT THE AUTHOR

...view details