ഭോപാൽ: അയോധ്യ ക്ഷേത്ര നിർമാണത്തിന് പിരിക്കുന്ന പണം ബിജെപി പ്രവർത്തകർ മദ്യം വാങ്ങാൻ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് എംഎല്‍എ കാന്തിലാൽ ഭൂരിയ. " രാവിലെ ക്ഷേത്ര നിർമാണത്തിന്‍റെ പേരിൽ സംഭാവന പിരിക്കുന്ന പ്രവർത്തകർ വൈകിട്ട് ആ പണം ഉപയോഗിച്ച് മദ്യപിക്കുകയാണ് ചെയ്യുന്നതെന്ന് കാന്തിലാൽ ഭൂരിയ ആരോപിച്ചു". അയോധ്യ ക്ഷേത്ര നിർമാണത്തിന്‍റെ പേരിലുള്ള ഫണ്ട് പിരിവിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കാന്തിലാൽ ഭൂരിയ നടത്തിയത്.
അയോധ്യ ക്ഷേത്ര നിർമാണ ഫണ്ടില്‍ തിരിമറിയെന്ന ആരോപണവുമായി കോൺഗ്രസ് എംഎല്‍എ - ayodhya temple
കഴിഞ്ഞ വർഷം ക്ഷേത്ര നിർമാണത്തിന്‍റെ പേരിൽ പിരിച്ച പണം എവിടെ പോയെന്നും കാന്തിലാൽ ഭൂരിയ ചോദിച്ചു.
അയോധ്യ ക്ഷേത്ര നിർമാണ ഫണ്ട്; ബിജെപി നേതാക്കൾ മദ്യം കഴിക്കാൻ ഉപയോഗിക്കുന്നുവെന്ന് കാന്തിലാൽ ഭൂരിയ
ക്ഷേത്ര നിർമാണത്തിനായി ബിജെപിയുമായി സഹകരിച്ച് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി), രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) പ്രവർത്തകർ വീടുകൾ തോറും സംഭാവന ആവശ്യപ്പെടുന്നു. എന്നാൽ ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് പണം നേരിട്ട് സംഭാവന ചെയ്യാൻ കാന്തിലാൽ ഭൂരിയ ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ക്ഷേത്ര നിർമാണത്തിന്‍റെ പേരിൽ പിരിച്ച പണം എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.