കേരളം

kerala

ETV Bharat / bharat

Gang Rape | 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തു; ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ 3 പേർ പിടിയിൽ - Gang Rape

വ്യാഴാഴ്‌ചയാണ് പ്രതികൾ 19കാരിയേയും ഇവരുടെ സഹോദരിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയത്. ശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിയ പ്രതികൾ മൂത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

rape  മധ്യപ്രദേശ് പീഡനം  Bhopal rape  Madhya Pradesh Crime  മധ്യപ്രദേശിൽ 19 കാരിക്ക് നേരെ പീഡനം  ദാതിയയിൽ കൂട്ടബലാത്സംഗം  raping teen in Madhya Pradesh  BJP leaders minor son caught for raping teen  കൂട്ടബലാത്സംഗം  raping teen  Gang Rape  ബലാത്സംഗം
കൂട്ടബലാത്സംഗം

By

Published : Jul 16, 2023, 6:08 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ 19കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവിന്‍റെ പ്രായപൂർത്തിയാകാത്ത മകൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെള്ളിയാഴ്‌ചയാണ് (ജൂലൈ 14) പ്രതികൾ 19കാരിയേയും ഇവരുടെ സഹോദരിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും തട്ടിക്കൊണ്ട് പോയത്. പീഡനത്തിന് പിന്നാലെ മൂത്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയാണ് പരാതി നൽകിയതെന്ന് പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ പറഞ്ഞു. വെള്ളിയാഴ്‌ച ഉച്ചയോടെ രണ്ട് പെണ്‍കുട്ടികളേയും പ്രതികളായ നാല് പേർ ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ശേഷം ഇരുവരെയും ഇവർ ആളൊഴിഞ്ഞ ഒരു വീട്ടിൽ എത്തിച്ചു. തുടർന്ന് നാല് പ്രതികളും ചേർന്ന് മൂത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം പ്രതികൾ പെണ്‍കുട്ടികളെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു. പിന്നാലെ തിരികെ വീട്ടിലെത്തിയ മുതിർന്ന പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പ്രദീപ് ശർമ്മ പറഞ്ഞു.

സംഭവത്തിൽ പ്രായപൂർത്തിയ ഒരാളെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസിലെ ഒരു പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉനവ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് യാദ്വേന്ദ്ര സിങ് ഗുർജാർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടർന്ന് പൊലീസ് എഫ്‌ഐആറിന്‍റെ പകർപ്പ് നൽകിയതോടെയാണ് ജനം പിരിഞ്ഞ് പോയത്. പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) 376 ഡി (കൂട്ടബലാത്സംഗം), 354 (പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കിൽ ബലപ്രയോഗം), 342 (തടവിലാക്കൽ), പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

അതേസമയം പെണ്‍കുട്ടിക്കെതിരായ ആക്രമണം നിർഭാഗ്യകരമാണെന്നും അതിജീവിതയുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും ബിജെപി ജില്ല പ്രസിഡന്‍റ് സുരേന്ദ്ര ബുധോലിയ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴിയാണ് പൊലീസ് എടുത്തത്. അതിജീവിതയുടെ മൊഴിയിൽ ബിജെപി ഭാരവാഹിയുടെ മകന്‍റെ പേര് പറയുകയാണെങ്കിൽ, ബിജെപി ഭാരവാഹിക്കെതിരെ പാർട്ടി ഉചിതമായ നടപടി സ്വീകരിക്കും. ബുധോലിയ പറഞ്ഞു.

ദലിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി : ഇക്കഴിഞ്ഞ ജൂലൈ 13ന് രാജസ്ഥാനിലെ കരൗലി ജില്ലയിൽ 19 വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു. നദൗട്ടിയ്‌ക്ക് സമീപമുള്ള പ്രദേശത്തെ കിണറ്റിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

സംഭവ ദിവസം രാവിലെ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നാലെ സമീപവാസികൾ കിണറ്റിൽ വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. അതേസമയം പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണ്.

ALSO READ :Rajasthan | ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം കിണറ്റിൽ തള്ളി: കൊലപാതകം ആസിഡ് മുഖത്തൊഴിച്ച്

ABOUT THE AUTHOR

...view details