നാഗൗർ:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുൻ രാജ്യസഭ എംപിയും മുതിർന്ന ബിജെപി നേതാവുമായ ഓം മാത്തൂർ. തന്‍റെ കാലൊന്ന് താഴെവച്ചാല്‍ മോദിക്ക് പോലും അതെടുത്ത് മാറ്റാന്‍ ആവില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. രാജസ്ഥാൻ ബിജെപിയിൽ പോര് രൂക്ഷമാവുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിന്‍റെ വെല്ലുവിളി.
'ഞാനൊന്ന് കാല്‍ താഴെവച്ചാല്‍ അതുമാറ്റാന്‍ മോദിക്കുപോലും ആവില്ല'; ബിജെപി നേതാവിന്‍റെ പ്രസംഗം വിവാദത്തില്‍ - ഓം മാത്തൂരിന്‍റെ വിവാദ പ്രസംഗം
2023ല്‍ രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സംസ്ഥാന ഘടകത്തില്‍ ചേരിപ്പോര് രൂക്ഷമാണ്. ഇതിനിടെയിലാണ് മുതിര്‍ന്ന നേതാവ് ഓം മാത്തൂരിന്‍റെ വിവാദ പ്രസംഗം
രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായി ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന 'ജൻ ആക്രോശ് സഭ' പ്രതിഷേധ പൊതുയോഗത്തില്‍ പർബത്സര്‍ പ്രദേശത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ വിവാദ പ്രസ്‌താവന. 'ആർക്കും ഒരു തരത്തിലുള്ള തെറ്റിദ്ധാരണയും ഉണ്ടാകരുത്. ഇപ്പോൾ ഞാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമാണ്. ജയ്‌പൂരിലെ ആളുകൾ, ഏതെങ്കിലും സ്ഥാനാർഥി പട്ടിക എവിടെയെങ്കിലും അയക്കുകയാണെങ്കില്‍ അത് എന്‍റെ ശ്രദ്ധയില്‍പെടും. ഞാനൊന്ന് കാൽ താഴെവച്ചാല്‍ അതുമാറ്റാന്‍ മോദിക്ക് പോലും കഴിയില്ല' - ഓം മാത്തൂർ പറഞ്ഞു.
രാജസ്ഥാനില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ പാര്‍ട്ടിയില്‍ ആഭ്യന്തര തർക്കം രൂക്ഷമാണ്. താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്നും രാജസ്ഥാനിൽ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നത് ബിജെപി പാർലമെന്‍ററി ബോർഡാണെന്നും മാത്തൂർ പറഞ്ഞു. മുൻ രാജ്യസഭാംഗമായ അദ്ദേഹം നിലവിൽ ബിജെപിയുടെ ഛത്തീസ്‌ഗഡ് ചുമതല വഹിക്കുന്നുണ്ട്.