കേരളം

kerala

ETV Bharat / bharat

മുരളി മനോഹര്‍ ജോഷി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു - covid 19

ഡല്‍ഹി എയിംസില്‍ നിന്നാണ് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്.

മുരളി മനോഹര്‍ ജോഷി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു  മുരളി മനോഹര്‍ ജോഷി  Murli Manohar Joshi  Murli Manohar Joshi takes first shot of COVID-19 vaccine  AIIMS Delhi  BJP  covid 19  covid vaccine
മുരളി മനോഹര്‍ ജോഷി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

By

Published : Mar 22, 2021, 7:22 PM IST

ന്യൂഡല്‍ഹി:മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. നിലവില്‍ 4.50 കോടിയിലധികം പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 77,86,205 ആരോഗ്യ പ്രവര്‍ത്തകരാണ്. 48,81,954 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 80,95,711 മുന്‍നിര പ്രവര്‍ത്തകര്‍ ആദ്യ ഡോസും 26,09,742 മുന്‍നിര പ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 40 വയസിന് മുകളിലും മറ്റ് അസുഖബാധിതരുമായ 37,21,455 പേരും, 60 വയസിന് മുകളിലുള്ള 1,79,70,931 പേരും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details