കേരളം

kerala

ETV Bharat / bharat

BJP leader Death | ലാത്തിച്ചാർജില്‍ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു, ബിഹാറില്‍ സർക്കാരിന് എതിരെ വൻ പ്രതിഷേധം - ബിജെപി

ബിജെപി ജെഹാനാബാദ് ജനറൽ സെക്രട്ടറി വിജയ് കുമാർ സിങാണ് പൊലീസ് ലാത്തിച്ചാര്‍ജില്‍ കൊല്ലപ്പെട്ടത്.

Bjp Leader died  Bjp Leader  Bjp  vidhansabha march  Patna  BJP leader Death  police lathi charge  വിധാന്‍ സഭ മാര്‍ച്ചിനിടെ  വിധാന്‍ സഭ  ലാത്തിച്ചാര്‍ജില്‍ ബിജെപി നേതാവ് കൊലപ്പെട്ടു  ബിജെപി നേതാവ് കൊലപ്പെട്ടു  ബിജെപി  വിജയ് കുമാർ സിങ്
ബിഹാര്‍ നിയമസഭയിലേക്ക് ബിജെപി മാർച്ച്; ലാത്തിച്ചാർജില്‍ പ്രവർത്തകൻ കൊല്ലപ്പെട്ടു

By

Published : Jul 13, 2023, 3:11 PM IST

Updated : Jul 13, 2023, 5:28 PM IST

പട്‌ന:ബിഹാറില്‍ നിയമസഭ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ജെഹാനാബാദ് സിറ്റി ബിജെപി ജനറൽ സെക്രട്ടറി വിജയ് കുമാർ സിംഗ് ആണ് മരിച്ചത്. തൊഴിൽ, അധ്യാപക നിയമന വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി നിയമസഭയിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. എംപി ജനാർദൻ സിംഗ് സിഗ്രിവാൾ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് ലാത്തിച്ചാർജില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാർച്ച് സംഘർത്തില്‍ കലാശിച്ചതോടെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. പിന്നീട് ജലപീരങ്കിയും പ്രയോഗിച്ചു.

അതേസമയം ബിജെപി നേതാവിന്‍റെ മരണവിവരം സുശീല്‍ മോദിയാണ് ട്വീറ്റ് ചെയ്യുന്നത്. പട്‌നയില്‍ വച്ച് ബിഹാർ പൊലീസ് അറസ്‌റ്റ് ചെയ്തു. ജഹാനാബാദ് ജില്ലയിൽ ജിഎസ് വിജയ് കുമാർ സിങ് ക്രൂരമായ പൊലീസ് ലാത്തി ചാർജിൽ കൊല്ലപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

മാര്‍ച്ചും സംഘര്‍ഷവും:അടുത്തിടെ നടന്ന അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയിൽ പ്രതിഷേധം നടത്തുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. ഇതിന്‍റെ ഭാഗമായി ഗാന്ധി മൈതാനത്തുനിന്ന് വിധാൻ സഭയിലേക്ക് മാർച്ച് ആരംഭിച്ചയുടൻ ഡാക് ബംഗ്ലാവ് ചത്വരത്തിന് സമീപത്ത് വച്ച് പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ എംപി ജനാർദൻ സിങ് സിഗ്രിവാൾ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.

സമാനമായി മാര്‍ച്ചില്‍ പരിക്കേറ്റ സിംഗ് താമസിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിഹാറില്‍ നിന്നുള്ള ദേശീയ നേതാവ് സുശീൽ മോദി എന്നിവർ സംഭവത്തില്‍ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി.

തേജസ്വിയുടെ രാജിയിലും പ്രതിഷേധം:ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ നിയമസഭയില്‍ കഴിഞ്ഞദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. കേസില്‍ തേജസ്വി യാദവ് ഉള്‍പ്പെട്ട കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ബിജെപിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. മാത്രമല്ല തേജസ്വി യാദവിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി സഭാ നടപടികള്‍ക്കിടെ ഒരു ബിജെപി എംഎല്‍എ സ്പീക്കർക്ക് നേരെ കസേരയും ഉയർത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ ബഹളത്തിനിടെ ഭരണപക്ഷം ചരക്ക് സേവന നികുതി ഭേദഗതി ബിൽ നിയമസഭയില്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്‌തിരുന്നു.

വിടാതെ പ്രതിപക്ഷം:ചൊവ്വാഴ്‌ച സഭാനടപടികള്‍ തുടങ്ങിയത് മുതല്‍ തന്നെ പ്രതിപക്ഷം തേജസ്വിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതെല്ലാം പൊതുജനങ്ങള്‍ കാണുന്നുണ്ടെന്ന് സ്‌പീക്കര്‍ അവധ് ബിഹാരി പലതവണ എംഎല്‍എമാരോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധം അടങ്ങാതെ വന്നതോടെ സഭാനടപടികൾ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവയ്‌ക്കുകയും ചെയ്‌തു. ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഭരണപക്ഷം കൊണ്ടുവന്ന ചരക്ക് സേവന നികുതി ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയ ശേഷം സഭ പിരിഞ്ഞതായി സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.

Also read: 600 കോടിയുടെ അഴിമതിയ്‌ക്ക് തെളിവ്, പണമായി ലഭിച്ചത് ഒരു കോടി, സ്വര്‍ണം വേറെയും ; ലാലു പ്രസാദ് യാദവിന്‍റെ വീട്ടിലെ റെയ്‌ഡിന് പിന്നാലെ ഇഡി

Last Updated : Jul 13, 2023, 5:28 PM IST

ABOUT THE AUTHOR

...view details