കേരളം

kerala

ETV Bharat / bharat

ഖുശ്‌ബുവിന്‍റെ കാറില്‍ ടാങ്കര്‍ ലോറി ഇടിച്ച് അപകടം - മെൽമരുവത്തൂർ

മെൽമരുവത്തൂരിനടുത്ത് നടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ടാങ്കർലോറി ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്

Close shave for Khushbu Sundar  Khushbu Sundar Road Accident  BJP Leader Khushbu Sundar  ഖുശ്‌ബുവിന്‍റെ കാറ് അപകടത്തിൽപ്പെട്ടു  മെൽമരുവത്തൂർ  കടലൂർ
ബിജെപി നേതാവും നടിയുമായ ഖുശ്‌ബുവിന്‍റെ കാറ് അപകടത്തിൽപ്പെട്ടു

By

Published : Nov 18, 2020, 11:18 AM IST

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദർ കാറപടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. മെൽമരുവത്തൂരിനടുത്ത് നടി സഞ്ചരിച്ചിരുന്ന കാറിലേക്ക് ടാങ്കർലോറി ഇടിച്ചുകയറി. താൻ സുരക്ഷിതയാണെന്നും കടലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്‌തു.

എല്ലാവരുടെയും പ്രാർഥനമൂലം ഞാൻ സുരക്ഷിതയാണ്. വേൽയാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. യാത്ര തുടരും. എന്‍റെ കാർ വലത് ഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്നു. കണ്ടെയ്‌നർ എവിടെ നിന്നും വന്നുവെന്ന് വ്യക്തമല്ല. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details