രാഷ്ട്രീയ പാർട്ടികളുടെ വരുമാനം സംബന്ധിച്ച എഡിആർ റിപ്പോർട്ട് വന്നതിനു പിന്നാലെ ബിജെപിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "ബിജെപിയുടെ വരുമാനം 50 ശതമാനം വർധിച്ചു, നിങ്ങളുടെയോ" രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.
ബിജെപിയുടെ വരുമാനം 50 ശതമാനം വർധിച്ചു, നിങ്ങളുടെയോ..? ചോദ്യവുമായി രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
എഡിആർ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും അധികം വരുമാനം നേടിയ പാർട്ടി ബിജെപിയാണ്.
എഡിആർ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും അധികം വരുമാനം നേടിയ പാർട്ടി ബിജെപിയാണ്. 2019-20 കാലയളവിൽ 3,623.28 കോടി രൂപയാണ് ബിജെപിയുടെ വരുമാനം. തൊട്ട് മുൻവർഷത്തെക്കാൾ 50 ശതമാനത്തിന്‍റെ വർധനവാണ് വരുമാനത്തിൽ പാർട്ടി നേടിയത്.
എന്നാൽ വരുമാനത്തിന്‍റെ 45.57 ശതമാനം മാത്രമാണ് ബിജെപി ചെലവവിച്ചത്. അതായത് 1,651.022 കോടി രൂപ. ഇക്കാലയളവിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ വരുമാനം വെറും 682.21 കോടി രൂപ മാത്രമാണ്. വരുമാനത്തെക്കാൾ കൂടുതലായിരുന്നു കോണ്‍ഗ്രസ് പാർട്ടിയുടെ ചെലവ്. 2019-20 കാലയളവിൽ 998.15 കോടി രൂപയാണ് കോൺഗ്രസിന് ചെലവായത്.