ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് നൂറ് ദിവസം പിന്നിട്ടിട്ടും രണ്ടാമത്തെ പ്രധാന പാര്‍ട്ടിയായ ബിജെപി ഇതുവരെ പ്രതിപക്ഷ നേതാവിനെ നിയമിച്ചിട്ടില്ല (BJP hasn't appointing opposition leader). ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ യോഗം ചേരാൻ ബിജെപിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ദേശീയ അധ്യക്ഷൻ (National President) ജെപി നദ്ദയ്ക്കും സംസ്ഥാന പ്രസിഡന്‍റ് (State President) നളിൻ കുമാർ കട്ടീലിനും വക്കീൽ നോട്ടിസ് അയച്ച് അഭിഭാഷകന്‍ എൻപി അമൃതേഷ്.
ബിജെപിയുടെ കര്‍ണാടകയിലെ ഈ നീക്കത്തെ എതിർത്ത അഭിഭാഷകന്‍ ഇവര്‍ക്ക് പുറമെ രാഷ്ട്രപതി, ഗവർണർ, നിയമസഭ സ്‌പീക്കർ, ചീഫ് സെക്രട്ടറി (President, Governor, Assembly Speaker and Chief Secretary) എന്നിവർക്കും നോട്ടിസിന്‍റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രതിപക്ഷ നേതൃയോഗത്തിന് നിർദേശം നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയെയും കോടതിയെയും സമീപിക്കേണ്ടതായി വരുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമര്‍പ്പിക്കേണ്ടതായി വന്നാല്‍, അവർക്ക് ആത്യന്തികമായി പ്രതിപക്ഷ നേതാവിലൂടെ കടന്നുപോകേണ്ടിവരും. എന്നാൽ, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാതെ ഭരണഘടനയില്‍ ഒഴിവ് കാണിക്കുകയാണ് ബിജെപി. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന് നിരവധി അധികാരങ്ങളും ചുമതലകളുമുണ്ട്. ലോകായുക്ത, ഡെപ്യൂട്ടി ലോകായുക്ത, കെപിഎസ്‌സി അംഗങ്ങൾ, വിവരാവകാശ കമ്മിഷണർ, ഉപഭോക്തൃ യൂണിയൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജസ്റ്റിസ് ബോർഡ്, മറ്റ് ഭരണഘടന തസ്‌തികകൾ (Lokayukta, Deputy Lokayukta, KPSC members, RTI Commissioner, Consumer Union, Administrative Justice Board and other constitutional posts) എന്നിവയുടെ നിയമനങ്ങളിൽ പ്രതിപക്ഷ നേതാവിന്‍റെ പങ്കാളിത്തം അനിവാര്യമാണെന്നും അമൃതേഷ് നോട്ടിസിൽ കൂട്ടിചേര്‍ത്തു.