കേരളം

kerala

ETV Bharat / bharat

കര്‍ഷക ആത്മഹത്യയ്‌ക്ക് പിന്നില്‍ ബിജെപി സര്‍ക്കാര്‍; കോണ്‍ഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേറ്റ്

ബിജെപി സര്‍ക്കാരിന്‍റെ ഭരണമാണ് കര്‍ഷക ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് പൂനെ സ്വദേശിയായ ദശരഥ് ലക്ഷ്‌മൺ കേദാരിയുടെ ആത്മഹത്യയെ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേറ്റ്

bjp government is the reason  farmer suicide  congress spokesperson supriya srinate  supriya srinate about farmer suicide  One farmer dying every hour  farmer suicide latest news  latest news in newdelhi  bjp rule  dasharadh lakshman kedari  കര്‍ഷക ആത്മഹത്യയ്‌ക്ക് പിന്നില്‍ ബിജെപി  കര്‍ഷക ആത്മഹത്യ  ബിജെപി സര്‍ക്കാര്‍  കോണ്‍ഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേറ്റ്  സുപ്രിയ ശ്രീനേറ്റ്  ദശരഥ് ലക്ഷ്‌മൺ കേദാരി  മണിക്കൂറില്‍ ഒരു കര്‍ഷകനെങ്കിലും ആത്മഹത്യ  കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില  ഒന്നിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു  കര്‍ഷകരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍  നാഷണൽ സാമ്പിൾ സർവീസ് ഓർഗനൈസേഷന്‍റെ ഡാറ്റ  ദേശീയ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കര്‍ഷക ആത്മഹത്യയ്‌ക്ക് പിന്നില്‍ ബിജെപി സര്‍ക്കാര്‍; കോണ്‍ഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേറ്റ്

By

Published : Sep 20, 2022, 8:36 PM IST

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്‍റെ ഭരണമാണ് കര്‍ഷക ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ്‌ വക്താവ് സുപ്രിയ ശ്രീനേറ്റ്. മണിക്കൂറില്‍ ഒരു കര്‍ഷകനെങ്കിലും ആത്മഹത്യ ചെയ്യുന്നു എന്ന് സുപ്രിയ പറഞ്ഞു. പൂനെ സ്വദേശിയായ ദശരഥ് ലക്ഷ്‌മൺ കേദാരിയുടെ ആത്മഹത്യയെ തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്.

'ബിജെപി സര്‍ക്കാരിന്‍റെ നയമാണ് തന്‍റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് ദശരഥ് ലക്ഷ്‌മണ്‍ കേദാരി തന്‍റെ ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം കാര്യത്തില്‍ മാത്രമെ ഉത്‌കണ്‌ഠയുള്ളു. തനിക്ക് ലോണ്‍ തിരിച്ചടയ്‌ക്കാന്‍ നിര്‍വാഹമില്ലെന്നും താന്‍ നിസഹായനാണെന്നും ലക്ഷ്‌മണ്‍ കേദാരി മരണത്തിന് മുമ്പ് കുറിച്ചിരുന്നു', സുപ്രിയ പറഞ്ഞു.

'കർഷകരുടെ അവകാശമെന്ന നിലയിൽ കാർഷികോത്‌പന്നങ്ങൾക്ക് ന്യായമായ താങ്ങുവില നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപി സര്‍ക്കാരിന്‍റെ നയങ്ങളാണ് ദശരഥ് ലക്ഷ്‌മണ്‍ കേദാരി തന്‍റെ ജീവിതം അവസാനിപ്പിക്കാന്‍ കാരണമായത്. 2021ല്‍ 10,881 കര്‍ഷകരാണ് ആത്മഹത്യ ചെയ്‌തത്'.

മണിക്കൂറില്‍ ഒന്നിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു: 'ഇതിനര്‍ഥം, എല്ലാ ദിവസവും 30 കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്യുന്നു. മണിക്കൂറില്‍ ഒന്നിലധികം കര്‍ഷകര്‍ എങ്കിലും രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു. 2014 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 53,881 കര്‍ഷക ആത്മഹത്യകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. അതായത്, ചുരുങ്ങിയത് 21 പേരെങ്കിലും മണിക്കൂറില്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന്' ദേശീയ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ രേഖകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ നേതാവ് പറഞ്ഞു.

'ഈ വര്‍ഷം കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ വെറും 27 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത് എന്നത് വിരോധാഭാസമാണ്. ആരാണ് ഇന്ത്യയിലെ കര്‍ഷകരുടെ ദുരവസ്ഥയ്‌ക്ക് കാരണമെന്നതിന് ഒരൊറ്റ ഉത്തരമെ ഉള്ളൂ അത് ബിജെപി സര്‍ക്കാരാണ്', സുപ്രിയ അഭിപ്രായപ്പെട്ടു.

ജിഎസ്‌ടി വര്‍ധിപ്പിച്ച് കര്‍ഷകരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍:'കര്‍ഷകരോടും കാര്‍ഷിക മേഖലയോടുമുള്ള സർക്കാരിന്‍റെ നിസ്സംഗത മൂലം മൂന്ന് കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരെ ഒരു വര്‍ഷം നീണ്ടു നിന്ന പ്രക്ഷോഭത്തിനിടെ മരണപ്പെട്ടത് 700ലധികം കര്‍ഷകരാണ്. 50 ശതമാനത്തിലധികം താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കുന്നത് വിപണിയെ വളച്ചൊടിക്കുമെന്ന് സുപ്രീം കോടതിയിൽ സര്‍ക്കാര്‍ നടത്തിയ പരാമര്‍ശം താങ്ങുവിലയ്‌ക്ക് മുകളില്‍ ഉത്‌പന്നങ്ങൾ വാങ്ങിയാൽ സംഭരിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്‍റെ തീരമാനമാണത്'.

'സര്‍ക്കാര്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു, കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് ജിഎസ്‌ടി ഉയര്‍ത്തി, കീടനാശിനികള്‍ക്ക് അഞ്ച് ശതമാനം, കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 12 ശതമാനം, ട്രാക്‌ടറിന് 18 ശതമാനം വീതവും ഉത്‌പാദനച്ചെലവ് ഹെക്‌ടറിന് 25,000 രൂപയായും ഉയര്‍ത്തി, ഇവയെല്ലാം രാജ്യത്തെ കര്‍ഷകരെ കൊള്ളയടിക്കുവാനുള്ള സര്‍ക്കാരിന്‍റെ തന്ത്രമാണ്. ശരാശരി ലോണ്‍ തുക 74,000ത്തിനെതിരെ കർഷകരുടെ ശരാശരി പ്രതിദിന വരുമാനം ഇപ്പോൾ 12 രൂപയായിരിക്കുകയാണെന്ന്' നാഷണൽ സാമ്പിൾ സർവിസ് ഓർഗനൈസേഷന്‍റെ ഡാറ്റ ഉദ്ധരിച്ച് കൊണ്ട് സുപ്രിയ പറഞ്ഞു.

ABOUT THE AUTHOR

...view details