ന്യൂഡല്‍ഹി:ബിജെപിയുടെ 42ാം സ്ഥാപക ദിനമായ ഇന്ന് (06.04.2022) പാര്‍ട്ടി പ്രവര്‍ത്തകര്‍, ബിജെപി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അഭിസംബോധന. ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പാര്‍ട്ടി ആസ്ഥാനത്ത് പാതക ഉയര്‍ത്തുകയും ഡോ ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പ്രതിമകളില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യും.
ഏപ്രില്‍ ഏഴ് മുതല്‍ ഏപ്രില്‍ 20വരെ സമൂഹ്യ നീതി ആചരണ പരിപാടികള്‍ രാജ്യത്തുടനീളം സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു. അതിനൊപ്പം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ച് പരിപാടിയിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. ബിആര്‍ അംബേദ്ക്കറിന്‍റെ ജന്‍മദിനമായ ഏപ്രില്‍ 14ന് വിവിധ പരിപാടികളും ബിജെപി ആസൂത്രണം ചെയ്‌തിട്ടുണ്ട്. സ്ഥാപക ദിനത്തിന്‍റെ ഭാഗമായി പാര്‍ട്ടി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും.