ഹരിദ്വാർ: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ 120 ദിവസത്തെ രാജ്യവ്യാപക പര്യടനം ആരംഭിച്ചു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് രാജ്യവ്യാപക പര്യടനത്തിൻ്റെ ലക്ഷ്യം. ശാന്തികുഞ്ചിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ്റെ രാജ്യവ്യാപക പര്യടനം ആരംഭിച്ചു - സമ്പർക്കം
രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പാർട്ടിയെ ശക്തിപ്പെടുത്തുകയും തൊഴിലാളികളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്യുമെന്ന് പ്രഖ്യാപനം.
ബി.ജെ.പി ദേശീയ അധ്യക്ഷൻ്റെ രാജ്യവ്യാപക പര്യടനം ആരംഭിച്ചു
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാജ്യവ്യാപക പര്യടനം നടത്താനൊരുങ്ങുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ട നിയോജകമണ്ഡലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പാർട്ടിയെ ശക്തിപ്പെടുത്തുകയും തൊഴിലാളികളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്യുമെന്ന് പ്രഖ്യാപനം. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ പദ്ധതികളെയും നയങ്ങളെയും കുറിച്ചും സംസാരിക്കും.