അലിപൂർദുവർ: പശ്ചിമ ബംഗാളിലെ അലിപൂർദുവിനു സമീപം ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. രണ്ട് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഘോഷ് ആരോപിച്ചു. ഇത് പുതിയ കാര്യമല്ല, എന്നെ നേരത്തെ പലതവണ ആക്രമിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാനത്തെ ജനപ്രീതിയിൽ നിരാശരായ തൃണമൂൽ കോൺഗ്രസാണ് ഈ ആക്രമണങ്ങൾ നടത്തുന്നത്. രാഷ്ട്രീയ അതിക്രമങ്ങൾ തടയാൻ ബംഗാളിൽ ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന്‍റെ വാഹന വ്യൂഹത്തിന് നേരെ ത്രിണമൂല്‍ ആക്രമണം - വാഹന വ്യൂഹത്തിന് നേരെ ത്രിണമൂല്‍ ആക്രമണം
രണ്ട് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ദിലീപ് ഘോഷ് ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന്‍റെ വാഹന വ്യൂഹത്തിന് നേരെ ത്രിണമൂല്‍ ആക്രമണം
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അരജാകത്വത്തിലേക്ക് നീങ്ങുകയാണെന്ന് ഗവർണർ ജഗദീപ് ധങ്കര്‍ പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ ജനാധിപത്യത്തിന് അപകടകരമാണ്. ഇത്തരം പ്രവര്‍ത്തികള്‍ സംസ്ഥാനത്ത് അരാജകത്വം വളര്‍ത്തും. നിയമവാഴ്ച ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തെന്നും ഘോഷ് ആരോപിച്ചു. ദിലീപ് ഘോഷ് തിരിച്ച് പോകണണെന്ന് ആശ്യപ്പെട്ട് അലിപൂര്‍ദുവില്‍ നിരവധി പേരാണ് കരിങ്കൊടികളുമായി തടിച്ച് കൂടിയത്.
Last Updated : Nov 13, 2020, 6:19 AM IST