കേരളം

kerala

ETV Bharat / bharat

സ്വയം വിശകലനം ചെയ്യാൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ട് ജെപി നദ്ദ - രാജസ്ഥാനിൽ നദ്ദ

സെപ്റ്റംബർ 24നകം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാനും ജെപി നദ്ദ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്

BJP chief JP Nadda  Nadda in Rajasthan  Rajasthan BJP  ബിജെപി മേധാവി ജെപി നദ്ദ  രാജസ്ഥാനിൽ നദ്ദ  രാജസ്ഥാൻ ബിജെപി
സ്വയം വിശകലനം ചെയ്യാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് നദ്ദ

By

Published : Mar 2, 2021, 4:55 PM IST

ജയ്‌പൂർ: സ്വയം വിശകലനം ചെയ്യാനും പാർട്ടി പ്രവർത്തകരെ ശക്തിപ്പെടുത്താനും നിർദേശം നൽകി ബിജെപി മേധാവി ജഗത് പ്രകാശ് നദ്ദ. സെപ്റ്റംബർ 24നകം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാനും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ബൂത്തിലും രൂപീകരിക്കുന്ന കമ്മിറ്റികളിൽ സ്‌ത്രീകൾ, യുവാക്കൾ, ദലിത് പ്രവർത്തകർ, പിന്നോക്ക ജാതിയിൽ നിന്നുള്ളവർ എന്നിവരടുടെയടക്കം പ്രാധിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്‌പൂരിലെ ബിർല ഓഡിറ്റോറിയത്തിൽ നടന്ന സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മീറ്റിംഗിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്ന് നദ്ദ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. തങ്ങൾക്ക് പൊതുവായി നല്ല പ്രതിഛായയുണ്ട്, പക്ഷേ തങ്ങൾ കേഡർ അധിഷ്‌ഠിത പാർട്ടിയാണ്. അതിനാൽ കേഡറിനെ ശക്തിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ശക്തമായ മണ്ഡലങ്ങൾ, സജീവ ബൂത്തുകൾ തുടങ്ങിയവ 2021ൽ പൂർത്തീരിക്കാനുള്ള ലക്ഷ്യങ്ങളാണെന്നും നദ്ദ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം വളരെ മുന്നിലാണെന്നും ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിനുകൾ നിലവിൽ 20ൽ കൂടുതൽ രാജ്യങ്ങളിലേക്ക് അയച്ച് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം വാക്‌സിൻ സ്വീകരിച്ച പ്രധാനമന്ത്രി രാജ്യത്തിന് മികച്ച മാതൃകയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ വിവിധ പ്രതിപക്ഷ പാർട്ടികൾ സ്വന്തം നേട്ടത്തിനായാണ് ഉപയോഗിക്കുന്നതെന്ന് നദ്ദ ആരോപിച്ചു.

ABOUT THE AUTHOR

...view details