കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടാൽ മമതാ ബാനർജിയെ കൊലപ്പെടുത്താൻ ബിജെപി ക്യാമ്പ് പദ്ധതിയിടുന്നതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രതാ മുഖർജി. ഇതിനായി ആളുകളെ ചുമതലപ്പെടുത്തുന്നുണ്ടെന്നും ഒടുവിൽ കുറ്റം മറ്റുള്ളവരുടെ മേൽ ചാർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സുബ്രതാ മുഖർജി പറഞ്ഞു.
മമതാ ബാനർജിയെ കൊലപ്പെടുത്താൻ ബിജെപി പദ്ധതിയിടുന്നു; ഗുരുതര ആരോപണവുമായി സുബ്രതാ മുഖർജി - bjp tries to attack Mamatha
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കൊലപ്പെടുത്താൻ ബിജെപി പദ്ധതിയിടുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രതാ മുഖർജി പ്രതികരിച്ചു
സുബ്രതാ മുഖർജി
കോടിക്കണക്കിന് ബംഗാൾ പൗരന്മാരുടെ മാതാവായ ബാനർജിയെ ദ്രോഹിക്കാൻ ബിജെപി ശ്രമിച്ചാൽ അത് സംഭവിക്കാതിരിക്കാൻ ഞങ്ങൾ രക്തം ചൊരിയാൻ തയ്യാറാണ്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദക്ക് നേരെ ആക്രമണം നടത്താൻ ബിജെപി തന്നെയാണ് പദ്ധതിയിട്ടതെന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി സുബ്രതാ മുഖർജി പറഞ്ഞു. എന്നാൽ ആരോപണങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വം തള്ളി.