മുംബൈ: മലാദിലെ സ്‌പോര്‍ട്‌സ് സമുച്ചയത്തിന് ടിപ്പു സുൽത്താന്‍റെ പേരുനല്‍കിയതിനെതിരെ പ്രതിഷേധം. ഭാരതീയ ജനത പാർട്ടി (ബിജെപി), വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജറംഗ് ദൾ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് പിന്നില്‍. സമുച്ചയത്തിന് മുന്നിലെത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
വിവാദം അനാവശ്യമാണെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ഗുണ്ടകളെ അയച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് ആരോപിച്ചു. കഴിഞ്ഞ 70 വർഷമായി ടിപ്പു സുൽത്താന്‍റെ പേരിൽ ഒരു സംഘർഷവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുച്ചയത്തിന് "ഹിന്ദു വിരുദ്ധനായ" ഭരണാധികാരിയുടെ പേര് നൽകുന്നത് അപലപനീയമാണെന്ന് വിഎച്ച്പി നേതാവ് ഷിരിരാജ് നായര്‍ പറഞ്ഞു. നടപടി മുംബൈയുടെ സമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും വിഎച്ച്പി നേതാവ് കൂട്ടിച്ചേര്‍ത്തു.