ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെഎന്‍ കാസ്‌മികോയയെ നിയോഗിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. ലക്ഷദ്വീപില്‍ കൊണ്ടു വന്ന പുതിയ പരിഷ്‌കാരങ്ങളെ ചൊല്ലി ബിജെപി ഘടകത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. നിരവധി പ്രവര്‍ത്തകരാണ് ബിജെപിയില്‍ നിന്നും രാജി വെച്ചത്.
കെഎന്‍ കാസ്‌മിക്കോയ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ - ലക്ഷദ്വീപ് വാര്‍ത്തകള്‍
ലക്ഷദ്വീപ് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് പുതിയ ബിജെപി അധ്യക്ഷനെ പാര്‍ട്ടി നിയോഗിക്കുന്നത്.
![കെഎന്‍ കാസ്‌മിക്കോയ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ KN Kasmikoya State President of Lakshadweep KN Kasmikoya BJP Lakshadweep Political issues Lakshadweep Latest news കെഎന്‍ കാസ്‌മിക്കോയ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ ലക്ഷദ്വീപ് വാര്‍ത്തകള്‍ ലക്ഷദ്വീപ് ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14140703-thumbnail-3x2-bjp.jpg)
കെഎന്‍ കാസ്‌മിക്കോയ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍
Also Read: ലക്ഷദ്വീപ് പ്രതിസന്ധി പരിഹരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി എ.പി അബ്‌ദുള്ളക്കുട്ടി
ഈ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ ലഡാക്ക് യൂണിറ്റ് അധ്യക്ഷനായി ഫുന്‍ചോക് സ്റ്റാസിനെ ചുമതലപ്പെടുത്തിയിരുന്നു.