ലഖ്‌നൗ: ഉത്തർപ്രദേശ് ബി.ജെ.പി ഉപാധ്യക്ഷനായി എ.കെ ശർമ്മയെ നിയമിച്ചു. ലഖ്‌നൗ, ബുലന്ദ് ഷഹർ എന്നിവിടങ്ങളിലെ സംഘടന ചുമതല അർച്ചന മിശ്ര, അമിത് വാത്മീകി എന്നിവർക്ക് നൽകി. സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ള രാധ മോഹന്‍ സിങാണ് ഇക്കാര്യം അറിയിച്ചത്.
യു.പിയിലെ ബി.ജെ.പി ഉപാധ്യക്ഷനായി എ.കെ ശർമ്മയെ തെരഞ്ഞെടുത്തു - എ.കെ ശർമ്മയെ യു.പിയിലെ ബി.ജെ.പി ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു
അടുത്ത വർഷം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി നേതൃ പുനസംഘടന നടത്തിയത്.
യു.പിയിലെ ബി.ജെ.പി ഉപാധ്യക്ഷനായി എ.കെ ശർമ്മയെ തെരഞ്ഞെടുത്തു
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളിലൊരാളാണ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായ എ.കെ ശർമ്മ. അടുത്ത വർഷം ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് സംസ്ഥാനത്തെ പാർട്ടിയെ ശക്തിപ്പെടുത്താൻ ബി.ജെ.പിയുടെ ശ്രദ്ധേയമായ ഇടപെടല്‍.
ALSO READ:ചൈനീസ് ചാരൻ പിടിയിലായിട്ട് 96 മണിക്കൂർ; പാസ്‌വേർഡ് തുറക്കാനാതെ അന്വേഷണ സംഘം