ന്യൂഡൽഹി:നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. മെട്രോമാൻ ഇ.ശ്രീധരന്‍ പാലക്കാട് നിന്നും പികെ കൃഷ്ണദാസ് കാട്ടാക്കടയിൽ നിന്നും ജനവിധി തേടും. ത്രികോണ മത്സരത്തിനൊരുങ്ങുന്ന നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. സികെ പദ്മനാഭന്‍ ധര്‍മ്മടത്തും സുരേഷ് ഗോപി തൃശൂരും ജനവിധി തേടും.
അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമ്പോൾ തിരൂരിൽ മുൻ വി.സി ഡോ. എം.അബ്ദുള്‍ സലാമും മത്സരിക്കും. മാനന്തവാടിയിൽ മണിക്കുട്ടന്‍ ബിജെപി സ്ഥാനാർഥിയാകും. മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും ജനവിധി തേടും. തിരുവനന്തപുരത്ത് കെ. കൃഷ്‌ണകുമാറും ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 25 സീറ്റുകൾ എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് വിട്ട് നല്‍കിയിട്ടുണ്ട്.
ബിജെപി സ്ഥാനാർഥി പട്ടിക:
നെടുമങ്ങാട് : ജെ.ആർ.പദ്മകുമാർ
ചിറയിൻകീഴ് : ആശാനാഥ്
വട്ടിയൂർക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാർ
അരുവിക്കര: സി.ശിവൻകുട്ടി
പാറശാല: കരമന ജയൻ
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിൻകര: രാജശേഖരൻ എസ്. നായർ
ആറ്റിങ്ങൽ: പി.സുധീർ
നേമം: കുമ്മനം രാജശേഖരൻ
ചടയമംഗലം: വിഷ്ണു പട്ടത്താനം
കൊട്ടാരക്കര: വയക്കൽ സോമൻ
പത്തനാപുരം: ജിതിൻ ദേവ്
ചാത്തന്നൂർ: ബി.ബി.ഗോപകുമാർ
പുനലൂർ: അയൂർ മുരളീ
കുന്നത്തൂർ: രാജി പ്രസാദ്
ചവറ: വിവേക് ഗോപൻ
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്ആ
ആലപ്പുഴ: ആർ.സന്ദീപ് വജസ്പതി
ഹരിപ്പാട്: കെ.സോമൻ
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂർ: എ.വി.ഗോപകുമാർ
ആറന്മുള: ബിജു മാത്യു
കോന്നി: കെ.സുരേന്ദ്രന്‍
തിരുവല്ല: അശോകന്‍ കുളനട
കോട്ടയം: മിനർവ മോഹൻ
പുതുപ്പള്ളി: എൻ.ഹരി
കാഞ്ഞിരപ്പള്ളി: അൽഫോൻസ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമൻ നായർ
കടുത്തുരുത്തി: ജി. ലിജിൻലാൽ
പാലാ: പ്രമീള ദേവി
പീരുമേട് : ശ്രീനഗരി രാജൻ
തൊടുപുഴ: ശ്യാം രാജ് പി
ഉടുമ്പൻചോല: രമ്യ രവീന്ദ്രൻ
കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം.എൻ.ഗോപി
പെരുമ്പാവൂർ: ടി.പി.സിന്ധുമോൾ
എറണാകുളം: പദ്മജ എസ്. മേനോൻ
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണൻ
വൈപ്പിൻ: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാൽ
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
തൃശൂര്‍: സുരേഷ് ഗോപി
ചേലക്കര: ഷാജുമോൻ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്കുമാർ
ഗുരുവായൂർ: നിവേദിത
മണലൂർ: എ.എൻ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂർ: ബി.ഗോപാലകൃഷ്ൺ
നാട്ടിക: എ.കെ.ലോചനൻ