ന്യൂഡൽഹി:അടുത്ത വർഷം മുതൽ സംസ്ഥാനം പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതാക്കൾ കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ ആദ്യം നിറവേറ്റൂ എന്നായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയും രാജസ്ഥാന്‍റെ ചുമതലയും വഹിക്കുന്ന അരുൺ സിംഗിന്‍റെ പ്രതികരണം.
പ്രത്യേക കാർഷിക ബജറ്റ്; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി - രാജസ്ഥാൻ പ്രത്യേക കാർഷിക ബജറ്റ്
രാജസ്ഥാന്‍റെ ബജറ്റ് അവതരണവേളയിലായിരുന്നു ഗെലോട്ടിന്‍റെ അടുത്ത വർഷം മുതൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനം
![പ്രത്യേക കാർഷിക ബജറ്റ്; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി BJP hits out at Gehlot rajasthan separate agriculture budget bjp against gehlot rajasthan budget 2021 രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി രാജസ്ഥാൻ പ്രത്യേക കാർഷിക ബജറ്റ് രാജസ്ഥാൻ ബജറ്റ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10766139-614-10766139-1614201983011.jpg)
പ്രത്യേക കാർഷിക ബജറ്റ്; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി
തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ കർഷകരുടെ കടങ്ങളെല്ലാം എഴുതി തള്ളുമെന്ന് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തിരുന്നു. രാജസ്ഥാനിലെ കർഷകരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും അവർ വഞ്ചിക്കപ്പെട്ടെന്നും സിംഗ് കൂട്ടിചേർത്തു. അടുത്ത വർഷം മുതൽ പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നാണ് ഗെലോട്ട് രാജസ്ഥാന്‍റെ ബജറ്റ് അവതരണവേളയിൽ പ്രഖ്യാപിച്ചത്.