ചുരു : രാജസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നുതന്നെ അശോക് ഗലോട്ട് സര്‍ക്കാര്‍ ഇല്ലാതാകുമെന്ന് ബിജെപി നേതാവും രാജസ്ഥാന്‍ പ്രതിപക്ഷ നേതാവുമായ രാജേന്ദ്ര റാത്തോര്‍ (BJP Against Rajasthan CM Ashok Gehlot). രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ സര്‍ക്കാര്‍ രാജസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നും ഇല്ലാതാവും. മുഖ്യമന്ത്രി ഗലോട്ടിന് തന്‍റെ സീറ്റ് സുരക്ഷിതമാക്കുന്നത് തന്നെ വലിയ കാര്യമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞദിവസം ബിജെപി പ്രചാരണ പരിപാടിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചിരുന്നു (Amit Shah on congress and Rahul Gandhi). നാല് തലമുറയായുള്ള ഗാന്ധി പരിവാരം ഒബിസികളുടെ വളര്‍ച്ചയ്‌ക്ക് എതിരായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറ്റപ്പെടുത്തല്‍.
നെഹ്‌റു കുടുംബത്തിനെതിരെ അമിത് ഷാ:അടുത്തകാലത്തായി രാഹുല്‍ ഗാന്ധി നിരന്തരമായി ഒബിസി സമുദായങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി നിലവില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഗാന്ധി കുടുംബത്തിലെ നാല് തലമുറ ഒബിസി വിഭാഗങ്ങളുടെ വളര്‍ച്ചയ്‌ക്കെതിരായിരുന്നു. ഭരണഘടനാപരമായി പിന്നാക്ക വിഭാഗക്കാര്‍ക്കായി ഒരു ദേശീയ കമ്മിഷന്‍ കൊണ്ടുവന്നത് ബിജെപിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു (Amit Shah criticized Nehru family).