ന്യൂഡൽഹി:ദേശീയ തലസ്ഥാനത്തിന്‍റെ പേരിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിരന്തരം രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ബിജെപി. വാക്‌സിനേഷൻ വിഷയത്തിൽ ഒഴികഴിവ് പറയുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വാക്‌സിൻ ഡോസുകളുടെ അഭാവം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കായുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നുവെന്ന കെജ്‌രിവാളിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയായിരുന്നു പാർട്ടിയുടെ പ്രതികരണം. തലസ്ഥാനത്തേക്ക് കൂടുതൽ വാക്‌സിനുകൾ നൽകണമെന്ന് കെജ്‌രിവാൾ നേരത്തേ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു.
തലസ്ഥാനത്തിന്‍റെ പേരിൽ കെജ്‌രിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി - Harsh Vardhan
വാക്‌സിൻ ഡോസുകളുടെ അഭാവം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കായുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നുവെന്ന കെജ്‌രിവാളിന്‍റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയായിരുന്നു പാർട്ടിയുടെ പ്രതികരണം.
BJP accused Kejriwal of constantly doing politics in the name of the national capital
Also Read:ഡൽഹിക്ക് പ്രതിമാസം 80 ലക്ഷം വാക്സിൻ ഡോസുകൾ വേണമെന്ന് കെജ്‌രിവാൾ
അതേസമയം കേന്ദ്രസർക്കാരാണ് ഡൽഹിക്ക് 50 ലക്ഷം ഡോസ് വാക്‌സിൻ നൽകിയതെന്നും ഭാവിയിലും അവ ലഭ്യമാക്കുന്നത് തുടരുമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. ഈ വർഷം ഡിസംബറോടെ രാജ്യത്തെ മുഴുവൻ മുതിർന്ന ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്‌പ് നൽകാനുള്ള പദ്ധതി ആരോഗ്യമന്ത്രി ഹർഷ് വർധൻ ഇതിനകം തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.