93കാരന് ഐസിയുവിൽ പിറന്നാൾ; സർപ്രൈസ് ഒരുക്കി ആശുപത്രി അധികൃതർ - Balangir
കൊവിഡ് ചികിത്സയിലിരിക്കെ അശുപത്രിയിലെ ഡോക്‌ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഗോപബന്ധു മിശ്രയുടെ ജന്മദിനം ഐസിയുവിൽ ആഘോഷിക്കുകയായിരുന്നു.
93കാരന് ഐസിയുവിൽ പിറന്നാൾ; സർപ്രൈസ് ഒരുക്കി ആശുപത്രി അധികൃതർ
ഭുവനേശ്വർ: 93ആം പിറന്നാൽ ഐസിയുവിൽ ആഘോഷിച്ച് ബലംഗീർ സ്വദേശി. ഗോപബന്ധു മിശ്രയാണ് തന്‍റെ ജന്മദിനം കിംസ് കൊവിഡ് ആശുപത്രിയിലെ ഐസിയുവിൽ ആഘോഷിച്ചത്. കൊവിഡ് ചികിത്സയിലിരിക്കെ അശുപത്രിയിലെ ഡോക്‌ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഗോപബന്ധു മിശ്രയുടെ ജന്മദിനം ഐസിയുവിൽ ആഘോഷിക്കുകയായിരുന്നു. ഐസിയു തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും സർപ്രൈസ് ഒരുക്കിയും പിറന്നാൾ ആഘോഷിച്ചു. അതേസമയം ഗോപബന്ധു മിശ്രയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.